പുളിക്കക്കടവ് സൗഹൃദതീരം വിവാദത്തില്‍
കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത്, തൃശ്ശൂര്‍ ജില്ലയിലെ അന്നമനട പഞ്ചായത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കാലത്ത് സര്‍ക്കാര്‍ ധനസഹായത്തോടെ പഞ്ചായത്തിലെ പുളിക്കക്കടവ് ഭാഗത്ത് പാലത്തിനു മുന്‍പായി ചാലക്കുടി പുഴയിലെ മണല്‍ത്തീരം കരിങ്കല്ലുകെട്ടി ഉയര്‍ത്തി മണ്ണിട്ടു നികത്തിയിരുന്നു. അതിന് 'സൗഹൃദതീരം' എന്ന പേരും നല്‍കിയിരുന്നു.