തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയ മാസിക 2009 മുതല്‍ നല്കുന്ന ബിജു. എസ്. ബാലന് അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച ‘ഭൂമി കയ്യേറ്റങ്ങള്‍ കേരളത്തിന്റെ പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചു തരിക. ഒപ്പം നിങ്ങള്‍ക്ക് പരിചിതമായ ഏതെങ്കിലും ഒരു പരിസ്ഥിതി പ്രശ്നത്തെ/വിഷയത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടും ബയോഡാറ്റ സഹിതം താഴെ പറയുന്ന വിലാസത്തില്‍ 2017 ജൂണ്‍ 15-ന് ഉള്ളില്‍ ലഭിക്കുന്ന രീതിയില്‍ അയയ്ക്കുക. ഈ റിപ്പോര്‍ട്ടിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരിസ്ഥിതി-മാധ്യമ വിദഗ്ദ്ധര്‍ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ബിജുവിന്റെ ചരമദിനമായ ജൂണ്‍ 28-ന് തൃശ്ശൂരില്‍ വെച്ച് 10,009 രൂപയുടെ ഫെല്ലോഷിപ്പ് നല്‍കും.
വിലാസം:
കേരളീയം, കൊക്കാലെ, തൃശ്ശൂര്‍ 680021.
ഇ.മെയില്‍: mailkeraleeyam@gmail.com
ഫോണ്‍: 0487-2421385.