Change, be it good or bad, is inevitable in nature and our life. But the speed with which we catalysed those changes with our actions is leading to a catastrophe.
Majority of us are caught in the middle, either ignorant of the changes or unable to cope with the demands posed by them. And many of us keep committing heavy-scale environmental destruction, which could prove fatal to humanity in the long run.
Some others realise their mistakes too late that damage is done permanently by then, making comeback almost impossible.
The gravity of the situation made some like-minded hearts to join hands and lead to the launch of Koodu Nature Magazine (Nest, Heartbeat of the Nature).
A panel of dedicated naturalists, scholars, academicians and well-wishers form the driving force behind it.
More than a magazine, Koodu aims to act as a platform, where the common man and decision maker can join hands to create awareness of the challenges faced by our environment and work on solutions to save our environment. It is thus a humble attempt to make earth a better planet for our posterity.
വിദ്യാർത്ഥികളേയും പുതുതലമുറയെയും നമ്മുടെ പ്രകൃതിയുമായി ഇണക്കിച്ചേർക്കുകയും, അവരിൽ സസ്യ-ജീവജാലങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പരിസ്ഥിതി ബോധം പകർന്നു നൽകുകയും ചെയ്യേണ്ടത് ഇൗ കാലഘട്ടത്തിന്റെ പ്രഥമ പരിഗണനയർഹിക്കുന്ന ഒരാവശ്യമാണെന്നു മനസ്സിലാക്കി കുറച്ചു പ്രകൃതി/പരിസ്ഥിതി സ്നേഹികൾ (ശാസ്ത്രജ്ഞരടക്കം) 2013-ൽ തൃശ്ശൂർ ആസ്ഥാനമായി മലയാളത്തിൽ തുടങ്ങിവെച്ച ലാഭേച്ഛയില്ലാത്ത ഒരു സംരംഭമാണ് കൂട്. ജീവന്റെ നിലനിൽപ്പിനായി പരിഹാരങ്ങളുടെ സാദ്ധ്യതകൾ തേടുകയും അതിനായി പുതുതലമുറയെ ഒരുക്കുകയുമാണ് കൂടിന്റെ ലക്ഷ്യം. പരിസ്ഥിതിസംരക്ഷണം, ജൈവകൃഷി, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്ക് ആശയങ്ങൾ പങ്കുവെക്കാനും പ്രവർത്തനങ്ങൾക്ക് ദിശാബോധമുണ്ടാക്കുവാനുമുള്ള ഒരു പൊതുവേദിയാണ് കൂട് എന്ന തട്ടകം. കൂട് എന്നത് കേവലം ഒരു മാസികയിലൊതുങ്ങുന്നില്ല.
“പ്രകൃതി സർവ്വം സഹ” എന്നൊരു വിശ്വാസം കാലാകാലങ്ങളായി നാം നെഞ്ചേറ്റി നടക്കുന്നു. അതനുസരിച്ചുള്ള അന്ധമായ പ്രവർത്തികളിൽ പ്രകൃതിയുടെ സമസ്ത താളങ്ങളും തെറ്റിയിരിക്കുന്നു… ഇന്ന് വിയർത്തൊലിക്കുന്ന പ്രഭാതങ്ങളിലേക്കാണ് നാം ഉറക്കമുണരുന്നത്. ഋതുഭേദങ്ങൾ എന്നത് ഏറെയും ഒാർമ്മകളായിരിക്കുന്നു. മഴയില്ലാത്ത മഴക്കാലവും, മഞ്ഞണിയാത്ത ശരത്കാലവും, മഴയിൽ കുതിരുന്ന വേനലും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കത്തിജ്ജ്വലിക്കുന്ന സൂര്യതാപത്തിന്റെ തീക്ഷ്ണതയിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം ഒാരോ വർഷവും ഉയർന്നുകൊണ്ടിരിക്കുന്നു. മനുഷ്യനൊഴികെയുള്ള പല ജീവിസമൂഹങ്ങളും ഇൗ ഭൂമുഖത്തുനിന്ന് അതിവേഗം അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു… മനുഷ്യന്റെ ദുര ശമിപ്പിക്കുവാനുള്ള ഉപാധിയല്ല പ്രകൃതി എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിരിക്കുന്നു. വരിതെറ്റാത്ത കണക്കുപുസ്തകമാണ് പ്രകൃതിയുടേത്. അമിതമായ കടമെടുക്കലുകൾ വരൾച്ചയായോ, അതിവർഷമായോ, ജീവനെ കാർന്നുതിന്നുന്ന രോഗാവസ്ഥകളായോ ഒക്കെ നമ്മെതന്നെ തേടിയെത്തുന്നു എന്നത് ചരിത്രപാഠം. പ്രകൃതിയിലേക്കുള്ള വിവേകരഹിതമായ കടന്നുകയറ്റങ്ങളുടെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ ഇളം തലമുറകളാണ്. നാം ഏറ്റവും കരുതലോടെ വളർത്തുന്ന നമ്മുടെ കുട്ടികൾ വളരേണ്ടുന്ന.. ജീവിക്കേണ്ടുന്ന… ആരോഗ്യപരമായ ഒരു പരിസ്ഥിതിയെപ്പറ്റി ചിന്തിച്ചു തുടങ്ങുവാൻ ഇനിയും വൈകരുത്. ഇത്തരത്തിലുള്ള ചിന്തകളുടെ പിൻതുടർച്ചയാണ് കൂട് എന്ന പരിസ്ഥിതി മാസിക. ഇനി വരുന്ന തലമുറക്ക് ശ്വസിക്കാൻ ആവശ്യമായ പ്രാണവായുവും, ദാഹമകറ്റുവാൻ ശുദ്ധമായ ജലവും, ആഹരിക്കുവാൻ വിഷമില്ലാത്ത ഭക്ഷണവും ഇവിടെ കരുതി വെക്കേണ്ടിയിരിക്കുന്നു. പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ കുരുന്നുമനസുകളിലേക്ക് പകരുക. ഒപ്പം പ്രകൃതിനശീകരണങ്ങൾക്കെതിരെ പോരാടുവാൻ അവരെ കരുത്തരാക്കുക… ആ ഇടത്തിലാണ് കൂട് പരിസ്ഥിതി മാസിക നിലകൊള്ളുന്നത്.
നമ്മുടെ പ്രകൃതിക്കു വേണ്ടിയുള്ള കൂട്ടായ്മയിൽ പങ്കാളികളാവുക.