തെക്കേ ഇന്ത്യയിൽ പശ്ചിമഘട്ട വനപ്രദേശങ്ങളിലും സമീപത്തുള്ള തോട്ടങ്ങളിലും മാത്രം കണ്ടുവരുന്ന അപൂർവ്വമായ കീരിയാണ് തവിടൻ കീരി. ഇന്ത്യ കഴിഞ്ഞാൽ അയൽരാജ്യമായ ശ്രീലങ്കയിൽ മാത്രമാണ് ഇവയെ കാണുന്നത്.
ആളൊഴിഞ്ഞ സ്ഥലങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും മാത്രമേ ചുണയൻ കീരികളെ കാണാറുള്ളു. കേരളത്തിൽ ചിന്നാർ, പറമ്പിക്കുളം, വയനാട് എന്നിവടങ്ങളിലെ കാടുകളിൽ നിന്നും ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പാമ്പുകളോടുള്ള മനുഷ്യരുടെ ഭയവും അവരെ കൊന്നു ഭക്ഷിക്കുന്ന കീരികളോടുള്ള ബഹുമാനവും പഞ്ചതന്ത്രം കഥയിലെ വിശ്വസ്തനായ കീരി മുതൽ റഡ്യാർഡ് കപ്ലിങ്ങിന്റെ റിക്കി-ടിക്കി-ടവ വരെ കാണാവുന്നതാണ്.
മറ്റു വലിയ പൂച്ച വംശജരിൽ നിന്നും വ്യത്യസ്തമായി ശരീരത്തിൽ വരകളോ, പുള്ളികളോ സിംഹത്തിനില്ല. വാലിന്റെ അറ്റത്തുള്ള കുഞ്ചിരോമവും, ആൺസിംഹത്തിന്റെ കഴുത്തിനു ചുറ്റുമുള്ള സടയും ഇവയുടെ മാത്രം പ്രത്യേകതയാണ്.
മാർജ്ജാര കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ. കടുവ ഒറ്റയ്ക്ക് ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന ജീവിയാണ്. ലോകത്തിലുളള മൊത്തം കടുവയുടെ 60 ശതമാനത്തോളം കാണപ്പെടുന്നത് ഇന്ത്യയിലാണ് എന്നത് ശ്രദ്ധേയമാണ്.
ലോകത്താകമാനം 34 വിധം വെരുകുകളുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യയിൽ രണ്ടു ഉപകുടുംബങ്ങളിലായി മൂന്ന് വിഭാഗത്തിലുള്ള വെരുകുകളാണ് ഉള്ളത്.
Koodu Magazine
Nanma Maram