2012 ജൂലൈയിൽ യുനെസ്കോ പശ്ചിമഘട്ടത്തെ ലോക പൈതൃക പദവിയിലേക്ക് ഉയർത്തിയതോടെ ലോകത്തുള്ള എല്ലാ ഗവേഷകരുടെയും പ്രകൃതിസ്നേഹികളുടെയും ശ്രദ്ധ ഇൗ മലനിരകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.
ഹിമാലയത്തേക്കാൾ പഴക്കം ചെന്ന പശ്ചിമഘട്ട മലനിരകൾ ഏകദേശം 45-65 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് ഉണ്ടായതെന്നാണ് കണക്കാക്കുന്നത്. 150 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഗോൻഡ്വാന ഭൂഖണ്ഡത്തിൽനിന്നും ഇളകിവന്ന ഭൂഭാഗം ഏഷ്യാ വൻകരയോട് കൂട്ടി മുട്ടുന്നതിനിടയിലാണ് പശ്ചിമഘട്ടം ഉരുത്തിരിഞ്ഞു വന്നതെന്നാണ് കരുതപ്പെടുന്നത്.
ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാകുമാരി വരെ 1600 കി.മീ. നീണ്ടു കിടക്കുന്ന പർവ്വതശൃംഖലയാണ് പശ്ചിമഘട്ടം. ഇന്ത്യയുടെ തെക്കു പടിഞ്ഞാറെ മൂലയിൽ അറബിക്കടലിന് സമാന്തരമായി ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, കേരളം, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. ഇൗ മലനിരകളിലെ ഒരു പ്രധാന വിടവാണ് 30-45 കി.മീ. വരെ വ്യാസമുള്ള പാലക്കാട് വിടവ്. വടക്ക് ഗോവ ഭാഗത്തും തെക്ക് ചെങ്കോട്ടയിലും ഇത്തരത്തിലുള്ള രണ്ട് ചെറിയ വിടവുകളുണ്ട്. പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം 1200 മീറ്ററാണ്. ഇതിലേറ്റവും ഉയരം കൂടിയ കൊടുമുടിയായ നമ്മുടെ കേരളത്തിലെ ആനമുടിയ്ക്ക് 2695 മീറ്റർ ഉയരമുണ്ട്. രണ്ടാമത്തെ ഏറ്റവും വലിയ കൊടുമുടിയാണ് ഉൗട്ടിക്കടുത്തുള്ള ദൊഢബെട്ട (2636 മീ.). കോഴിക്കോട് – വയനാട് അതിർത്തിയിലുള്ള വാവൽമലയും (2339 മീ.), ബാണാസുരമലയും (2073 മീ.), ചെമ്പ്രപീക്കയും (2050 മീ.) അഗസ്ത്യമുടിയും (1868 മീ.) അറിയപ്പെടുന്ന കൊടുമുടികളാണ്.
ജൈവസമ്പത്ത് കൂടിയ പ്രദേശമായതിനാൽ ലോകത്തിലേറ്റവും പ്രധാനപ്പെട്ട 34 ജൈവവൈവിധ്യ ഹോട്ട് സ്പോട്ടു (വീ േുെീ)േ കളിലൊന്നായി ആഗോളസംഘടനയായ കൺസർവേഷൻ ഇന്റർനാഷണൽ പശ്ചിമഘട്ടത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. ലോകത്തു തന്നെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ഹോട്ടസ്റ്റ് ബയോഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ടുകളിലൊന്നായി പശ്ചിമഘട്ടത്തെ ഇൗയിടെ പരിഗണിച്ചിട്ടുണ്ട്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ണണഎ) എന്ന ലോക സംഘടന 200 പ്രഥമ പാരിസ്ഥിതിക പ്രദേശങ്ങളിലൊന്നായി ഇൗ മലനിരകളെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ ആറു ശതമാനം മാത്രമുള്ള പശ്ചിമഘട്ടത്തിൽ ഇന്ത്യയിലെ 30 ശതമാനം വരുന്ന ജൈവവൈവിധ്യമുണ്ടെന്നറിയുമ്പോഴാണ് പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്. വളരെ പ്രാചീനമായ ഗോൻഡ്വാന ഘടകങ്ങൾ ധാരാളമുള്ളതും മലയൻ ഇന്തോ-ചൈനീസ് ആഭിമുഖ്യമുള്ളതും, ജമഹമലൃരശേര ഘടകമുള്ളതുമായ ഒരു ജൈവസമൂഹമാണ് പശ്ചിമഘട്ടത്തിലുള്ളത്. കിഴക്കു ഭാഗത്തുള്ള ഡെക്കാൻ പീഠഭൂമിയും പടിഞ്ഞാറുള്ള അറബിക്കടലിന്റെ സാമീപ്യവും വടക്ക് ഭാഗത്തുള്ള വിന്ധ്യ-സത്പുര മലനിരകൾ ഒരുക്കുന്ന ഭൂഘടനയും പശ്ചിമഘട്ടത്തെ ഭൂമിയിലെ ഏറ്റവും മുന്തിയ ജൈവവൈവിധ്യ മേഖലയാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഒട്ടനവധി സ്പീഷിസുകളുടെ ആവിർഭാവത്തിനും പരിണാമത്തിനും ഇൗ പ്രത്യേക ഭൂഘടനയും വിശേഷകാലാവസ്ഥയും വളരെയധികം സഹായിക്കുന്നു.
ഭൂമുഖത്ത് അതീവ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന മുന്നൂറിലേറെ ജീവജാലങ്ങളുടെ അവസാനത്തെ അഭയകേന്ദ്രമാണ് പശ്ചിമഘട്ടം. ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഇൗ മലനിരകൾ. മൂന്നു നാലു മാസത്തിനുള്ളിൽ മൂവായിരത്തിലേറെ മില്ലിമീറ്റർ മഴ കിട്ടുന്ന പ്രദേശമായതിനാൽ തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക നദികളുടെയും ഉദ്ഭവം പശ്ചിമഘട്ടത്തിൽ നിന്നാണ്. ഇന്ത്യയുടെ 40 ശതമാനം വെള്ളവും എത്തിച്ചേരുന്നത് ഇൗ പർവ്വതമേഖലയിൽ നിന്നാണ്. പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നതുപോലെ ഇൗ മലനിരകളോട് ചേർന്നുനിൽക്കുന്ന 20 ദശലക്ഷം ജനങ്ങളുടെ ദൈനിക ജീവിതോപാധിയും നിലനിൽപ്പും സാധ്യമാവുന്നത് ഇൗ ജലലഭ്യതയും വനപ്രദേശവുമുള്ളതിനാലാണ്.
ജന്തുവൈവിധ്യം
സസ്യവൈവിധ്യത്തെപ്പോലെതന്നെ ജന്തുവൈവിധ്യത്താലും സമ്പന്നമാണ് പശ്ചിമഘട്ടം. നട്ടെല്ലുള്ള ജീവികളിൽ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നീ വിഭാഗങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങൾ ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ നടന്നിട്ടുണ്ട്. എന്നാൽ നട്ടെല്ലില്ലാത്ത ജീവികളിൽ, ചിത്രശലഭങ്ങൾ, തുമ്പികൾ, എട്ടുകാലികൾ എന്നീ ഗ്രൂപ്പുകളൊഴിച്ചുള്ള ചെറുജീവികളെക്കുറിച്ചുള്ള പഠനങ്ങളൊന്നും കാര്യമായി പശ്ചിമഘട്ടത്തിൽ നടന്നിട്ടില്ല.
ജന്തുവൈവിധ്യ പഠനങ്ങൾക്ക് 250-ലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശത്തോടെയാണ് ജൈവവൈവിധ്യ പഠനത്തിന് ആക്കം കിട്ടിയിട്ടുള്ളത്. ഇൗ കാലത്താണ് മിക്ക ജീവികളെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങൾ ആരംഭിക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ എമൗിമ ീള ആൃശശേവെ കിറശമ എന്ന പേരിൽ ഒട്ടുമിക്ക ജന്തുവിഭാഗങ്ങളുടെയും എമൗിമ ഢീഹൗാല െപ്രസിദ്ധീകരിക്കുകയും ചെയ്തത്.
ജന്തുവൈവിധ്യ സമ്പന്നതയിൽ പശ്ചിമഘട്ടത്തിന്റെ ദക്ഷിണാർദ്ധം, ഉത്തരാർദ്ധത്തേക്കാൾ ഏറെ മുന്നിട്ടു നിൽക്കുന്നു. കർണ്ണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കാടുകളാണ് ഇൗ ഭാഗത്തെ സ്വാഭാവിക സ്പീഷിസുകളുടെ ആവാസവ്യവസ്ഥ. പാരിസ്ഥിതികമായി, സൂക്ഷ്മ ചൈതന്യമാർന്ന വളരെ ചെറിയ ഭൂവിഭാഗങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒട്ടനേകം തദ്ദേശീയമായ ജന്തുവിഭാഗങ്ങൾ ഇൗ മേഖലയിലുണ്ട്.
സസ്തനികൾ
ഇന്ത്യയിൽ കണ്ടുവരുന്ന 423 ഇനം സസ്തനികളിൽ 137 ഇനത്തെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 16 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയ (ലിറലാശര) സ്പീഷിസുകളാണ്. സസ്തനികളിൽ ഏറ്റവും വൈവിധ്യമാർന്ന ഗ്രൂപ്പ് വവ്വാലുകളുടേതാണ്. ഏകദേശം അമ്പതോളം ഇനം വവ്വാലുകൾ ഇൗ മലനിരകളിലുണ്ട്. ഇവയിൽ അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളാണ് സലീം അലിയുടെ പഴവവ്വാലും (ടമഹശാ അഹശ’ െഎൃൗശ േആമ)േ ഡോ. റൗട്ടണിന്റെ വാലൻ വവ്വാലും (ണൃീൗഴവീേി’ െഎൃലലമേശഹലറ ആമ)േ. സലീം അലിയുടെ പഴവവ്വാൽ പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിലും, റൗട്ടണിന്റെ വാലൻ വവ്വാൽ കർണ്ണാടകയിലെ നോർത്ത് കാനറ ജില്ലയിലെ ബാരപഡെ ഗുഹകളിലുമാണ് ബാക്കിയായിട്ടുള്ളത്. വംശനാശം സംഭവിച്ചുവെന്ന് കരുതുന്ന ജവാദി വെരുകിനെ (ങമഹമയമൃ രശ്ല)േ അവസാനമായി കണ്ടത് 1987-ൽ മലപ്പുറം ജില്ലയിലെ എളയൂരിൽ വെച്ചായിരുന്നു. മൂന്ന് മൃഗങ്ങളെ വേട്ടയാടിക്കിട്ടിയ തൊലിയാണ് അവസാനമായി നമുക്ക് കിട്ടിയ തെളിവ്. ഇതിനുശേഷം വ്യക്തമായി കണ്ടതായുള്ള റിപ്പോർട്ടില്ല. മറ്റു പ്രധാനപ്പെട്ട തദ്ദേശീയ സസ്തനി ഇനങ്ങളാണ് കരിങ്കുരങ്ങും സിംഹവാലൻ കുരങ്ങും. കർണ്ണാടക, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിത്യഹരിതവനങ്ങളിലാണ് വംശനാശഭീഷണി നേരിടുന്ന ഇൗ കുരങ്ങുകൾ ബാക്കിയായിട്ടുള്ളത്. പുതിയ കണക്കനുസരിച്ച് സിംഹവാലൻ കുരങ്ങുകളുടെ അംഗസംഖ്യ നാലായിരത്തിനും അയ്യായിരത്തിനുമിടയിൽ മാത്രമാണ്. നിത്യഹരിതവനങ്ങളുടെ ഇടമുറിയാത്ത വൻമരങ്ങളുടെ മേലാപ്പിൽ മാത്രമേ സിംഹവാലൻ കുരങ്ങുകൾക്ക് വംശവർദ്ധനവോടെ നിലനിൽക്കാൻ പറ്റൂ. പല കാരണങ്ങളാലുള്ള വനനാശവും തോട്ടങ്ങളുടെ കടന്നുകയറ്റവും ഇവയുടെ വാസസ്ഥലങ്ങൾക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. 1977-80 കാലഘട്ടത്തിൽ സൈലന്റ്വാലി ജലവൈദ്യുത പദ്ധതിക്കെതിരെ നടന്ന സമരം വിജയിക്കാനുള്ള ഒരു കാരണം സിംഹവാലൻ കുരങ്ങുകളുടെ പ്രധാന ആവാസകേന്ദ്രമായിരുന്നതു കൊണ്ടു കൂടിയാണ്. കർണ്ണാടകയിലെ സിർസി – ഹോനാവർ മുതൽ അശാമ്പു കുന്നുകൾ വരെയുള്ള പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിത വനങ്ങളാണ് ഇവയുടെ വാസസ്ഥലം.
മറ്റൊരു എൻഡമിക് ഇനമായ കരിങ്കുരങ്ങുകളും വംശനാശഭീഷണിയിലാണ്. കർണ്ണാടകയിലെ ബ്രഹ്മഗിരിക്കാട് മുതൽ അഗസ്ത്യവനം വരെയുള്ള പശ്ചിമഘട്ട മലനിരകളിലാണ് ഇവയുടെ വാസസ്ഥലം. ഒരു കാലത്ത് കരിങ്കുരങ്ങു രസായനത്തിനു വേണ്ടി കണ്ടമാനം വേട്ടയാടിയിരുന്ന ഇൗ കുരങ്ങുകൾ ഇന്ന് ബാക്കിയായിരിക്കുന്നത് അയ്യായിരത്തിനും പതിനയ്യായിരത്തിനുമിടയിലാണെന്ന് കണക്കാക്കിയിരിക്കുന്നു.
മറ്റൊരു തദ്ദേശീയ സസ്തനി ഇനമായ വരയാടിനെ (ചശഹഴശൃശ ഠമവൃ) കൂടുതലായി കണ്ടുവരുന്നത് നീലഗിരിക്കും അശാമ്പുമലകൾക്കുമിടയിലുള്ള ചെങ്കുത്തായ പുൽമേടുകളിലും പാറക്കെട്ടുകളിലുമാണ്. ലോകത്താകമാനം ബാക്കിയായിട്ടുള്ളത് ഏകദേശം രണ്ടായിരത്തിനും രണ്ടായിരത്തി അറുന്നൂറിനുമിടയിലാണ്. ഇവയിൽ പകുതിയും കേരളത്തിലെ ഇരവികുളം ദേശീയോദ്യാനത്തിലും, ഇതിനോടു ചേർന്നുള്ള തമിഴ്നാടിന്റെ ഇന്ദിരാഗാന്ധി വന്യമൃഗസങ്കേതത്തിലെ പുൽമേടുകളിലുമാണ്. ബാക്കിയായിട്ടുള്ളതുതന്നെ പരസ്പരം ബന്ധപ്പെടാനാകാത്ത ഇരുപതോളം ചെറുസമൂഹങ്ങളായി തെക്കൻ പശ്ചിമഘട്ടത്തിലെ മലനിരകളിൽ കഴിയുന്നു. മറ്റു തദ്ദേശീയ ഇനങ്ങളായ തവിടൻ മെരുക്, മുള്ളനെലി, മരനായ, ഇഞ്ചയണ്ണാൻ തുടങ്ങിയവയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നാളിതുവരെ നടന്നിട്ടില്ല. നമ്മുടെ ദേശീയ മൃഗമായ കടുവകളുടെ നല്ലൊരു അംഗസംഖ്യ ബാക്കിയായിട്ടുള്ളത് പശ്ചിമഘട്ടത്തിലെ വനമേഖലകളിലാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന പ്രധാനപ്പെട്ട ഒമ്പത് കടുവാ സംരക്ഷണ കേന്ദ്രങ്ങൾ പശ്ചിമഘട്ടത്തിലാണ്. ഏഷ്യൻ ആനകളുടെ വലിയൊരു ഭാഗം ജീവിക്കുന്നതും ഇൗ മലനിരകളിലാണ്. മുതുമല-ബന്ദിപ്പൂർ, നാഗർഹോളെ, വയനാട് വനമേഖലകൾ ഉൾക്കൊള്ളുന്ന നീലഗിരി ബയോസ്ഫിയർ റിസർവ് ആനകളുടെ ബാഹുല്യത്താൽ സുപ്രസിദ്ധം.
പക്ഷികൾ
ഇന്ത്യയിൽ കണ്ടെത്തിയ 1300-ഒാളം പക്ഷിയിനങ്ങളിൽ 508 ഇനത്തെ പശ്ചിമഘട്ടമലനിരകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 16 ഇനം പശ്ചിമഘട്ടമലനിരകളിൽ മാത്രം ജീവിക്കുന്ന എൻഡമിക് ഇനങ്ങളാണ്. കാട്ടുനീലി, നീലക്കിളി, കരിഞ്ചെമ്പൻ പാറ്റപിടിയൻ, പോതക്കിളി, തെക്കൻ ചിലുചിലപ്പൻ, നീലഗിരി ചിലപ്പൻ, പതുങ്ങൻ ചിലപ്പൻ, സന്ധ്യക്കിളി, ചെറുതേൻകിളി, ചാരത്തലയൻ ബുൾബുൾ, മലവരമ്പൻ, കോഴിവേഴാമ്പൽ, നീലതത്ത, മരപ്രാവ്, കാട്ടൂഞ്ഞാലി, ചെഞ്ചിലപ്പൻ എന്നിവയാണ് എൻഡമിക് പക്ഷികൾ. മിക്ക തദ്ദേശീയ ഇനങ്ങളും വസിക്കുന്നത് 1000 മീറ്ററിലേറെ ഉയരമുള്ള മലമ്പ്രദേശങ്ങളിലെ ചോലക്കാടുകളിലും ചേർന്നുള്ള പുൽമേടുകളിലുമാണ്. ഇത്തരം ആവാസവ്യവസ്ഥകൾക്കുണ്ടായ നാശം മിക്ക പക്ഷികളെയും, അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന പക്ഷികളെക്കുറിച്ചുള്ള എെ.യു.സി.എന്നിന്റെ (കഡഇച) റെഡ് ഡാറ്റാ ബുക്കിൽ സ്ഥാനം പിടിക്കാൻ കാരണമായിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ 15 ഇനം പക്ഷികൾ 2008-ൽ ഇറങ്ങിയ റെഡ് ഡാറ്റാബുക്കിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിലെ തട്ടേക്കാടും കർണ്ണാടകയിലെ ഗുഡാവി പക്ഷി സങ്കേതവുമാണ് സംരക്ഷിത കേന്ദ്രമായി പശ്ചിമഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ എൻഡമിക് പക്ഷികളെ കാണുന്ന സ്ഥലങ്ങൾ കേരളത്തിലെ ഇരവികുളം നാഷണൽ പാർക്കും തമിഴ്നാട്ടിലെ മുക്കൂർത്തി നാഷണൽ പാർക്കുമാണ്. എൻഡമിക് പക്ഷികളെ ഒരു നോക്കു കാണാൻ വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ നമ്മുടെ പശ്ചിമഘട്ടമലനിരകൾ സന്ദർശിക്കുന്നുണ്ട്.
നാലിനം വേഴാമ്പലുകളെ നമ്മുടെ കാടുകളിൽ കാണാം. ഇവയിൽ കോഴിവേഴാമ്പൽ (ങമഹമയമൃ ഏൃല്യ ഒീൃിയശഹഹ) പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഇനമാണ്. മലമുഴക്കി വേഴാമ്പൽ (ഏൃലമ േകിറശമി ഒീൃിയശഹഹ) കേരളത്തിന്റെ സംസ്ഥാന പക്ഷിയാണ്. കേരളത്തിൽ പൊതുവെ അപൂർവ്വമായ പാണ്ടൻവേഴാമ്പലുകൾ (ങമഹമയമൃ ജശലറ ഒീൃിയശഹഹ) കർണ്ണാടകയിലെ കാടുകളിൽ ധാരാളമായി കാണാറുണ്ടത്രെ. അത്യപൂർവ്വമായ മാക്കാച്ചിക്കാടകളുടെ (ഇല്യഹീി എൃീഴാീൗവേ) നല്ലൊരു അംഗസംഖ്യ നമ്മുടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണം രാത്രിഞ്ചര•ാരായ ഇൗ പക്ഷികളാണ്. ഇവയെ കൂടുതലായി കണ്ടുവരുന്നത് ആറളം, തട്ടേക്കാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ള വനമേഖലകളിലാണ്. അമ്പതോളം ഇനം പരുന്തു വർഗ്ഗങ്ങളെ പശ്ചിമഘട്ടമലനിരകളിൽ നിരീക്ഷിച്ചിട്ടുണ്ട്. കഴുക•ാർ ഒരു കാലത്ത് ഇത്തരം പ്രദേശങ്ങളിൽ സാധാരണമായിരുന്നുവെന്ന് മുൻകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കഴുക•ാർ വംശനാശഭീഷണി മൂലം അപ്രത്യക്ഷമായപ്പോൾ അല്പമെങ്കിലും ബാക്കിയായിട്ടുള്ളത് പശ്ചിമഘട്ടമലനിരകളിലെ വയനാട്-ബന്ദിപ്പൂർ, മുതുമല ഭാഗങ്ങളിലാണ്. ഇവയുടെ കൂടുകൾ തോൽപ്പെട്ടി, ചെതലയം കാടുകളിൽ ഇപ്പോഴുമുണ്ട്. അത്യപൂർവമായ മഞ്ഞത്താലി ബുൾബുൾ (ഥലഹഹീം ഠവൃീമലേറ ആൗഹയൗഹ) നെ ചിന്നാർ വന്യജീവി സങ്കേതത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലുമുള്ള വരണ്ട ഇലപൊഴിയും കാടുകളിലുമാണ് നിരീക്ഷിക്കുവാൻ കഴിയുക. സൂപ്പിനായി വിദേശരാജ്യങ്ങളിലേക്ക് കയറ്റിക്കൊണ്ട് പോയിരുന്ന ചിത്രകൂടൻ ശരപ്പക്ഷികളുടെ (കിറശമി ഋറശയഹല ചല െേടംശളഹേല)േ കൂടുകൾ വയനാട്ടിലെ പക്ഷിപാതാളത്തിലും ചെന്തുരുണി വന്യജീവി സങ്കേതത്തിലും പശ്ചിമഘട്ടമലനിരകളിലും കണ്ടെത്തിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ഇൗ കുഞ്ഞു പക്ഷിയെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഉയർന്ന പട്ടികയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരായി അറിയപ്പെടുന്ന ചൂളക്കാക്ക (ങമഹമയമൃ ണവശഹെേശിഴ ഠവൃൗവെ), പുള്ളിച്ചിലപ്പൻ (ടുീഫേബഫലറ ആമയയഹലൃ), ഷാമക്കിളി (ടവമാമ) എന്നീ പക്ഷികൾ പശ്ചിമഘട്ടമലനിരകളിൽ ധാരാളമായി കാണുന്ന പക്ഷിയിനങ്ങളാണ്. നന്നായി മനുഷ്യശബ്ദം അനുകരിക്കുന്ന കാട്ടുമൈനകളും (ഒശഹഹ ങ്യിമ) വലിയ മരങ്ങളുള്ള വനപ്രദേശങ്ങളിൽ സർവ്വസാധാരണമാണ്. നന്നായി സംസാരിക്കുന്നതിനാൽ ഇവയെ കണ്ടമാനം പിടിച്ച് ഇണക്കി വളർത്താറുണ്ട്. വംശനാശഭീഷണി നേരിടുന്നതിനാൽ കാട്ടുമൈനകളെയും വന്യജീവിസംരക്ഷണ നിയമത്തിന്റെ ഒന്നാമത്തെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്.
ഉരഗ ജീവികൾ
ഇന്ത്യയിൽ നാളിതുവരെ കണ്ടെത്തിയ 500-ൽ പരം ഉരഗജീവികളിൽ 203 ഇനത്തെ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 124 ഇനം ലോകത്തെവിടെയും കാണാത്ത നമ്മുടെ തദ്ദേശീയ ഇനങ്ങളാണ്. 203 ഉരഗജീവികളിൽ 106 എണ്ണവും പാമ്പുകളാണ്. ഏഴിനം ആമകളും 89 ഇനം പല്ലികളും ഒരിനം മുതലയുമാണ്. ഒരുകാലത്ത് ധാരാളമായി കണ്ടിരുന്ന മുതലകൾ ഇന്ന് കുറച്ചെങ്കിലും ബാക്കിയായിട്ടുള്ളത് വയനാട്, പറമ്പിക്കുളം, ചിന്നാർ വന്യജീവിസങ്കേതങ്ങളിലും, കർണ്ണാടകയിലെ കബനി നദീതടങ്ങളിലും, കാവേരിയിലും, ബദ്ര (ആവമറൃമ) കടുവാ സംരക്ഷണ കേന്ദ്രത്തിലുമാണ്. ഏഴിനം ആമകളിൽ ചൂരലാമയും (ഇീരവശി ഇമില ഠൗൃഹേല), കാട്ടാമയും ഠൃമ്മിരീൃല ഠീൃീേശലെ സഹ്യപർവ്വതത്തിന്റെ ദക്ഷിണാർദ്ധത്തിൽ മാത്രം കാണുന്ന തദ്ദേശീയ ഇനങ്ങളാണ്. നക്ഷത്ര ആമ (കിറശമി ടമേൃ ഠീൃീേശലെ) സഹ്യപർവ്വതത്തിന്റെ കിഴക്കേ ചെരിവിലുള്ള വരണ്ട പ്രദേശങ്ങളിൽ ജീവിക്കുന്നവയാണ്. കേരളത്തിൽ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് ഇവയെ കണ്ടുവരുന്നത്. പല്ലിയിനങ്ങളിലെ 89 സ്പീഷിസിൽ 56 എണ്ണവും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന എൻഡമിക് ഇനങ്ങളാണ്. റിസ്റ്റല്ല, കേസ്റ്റ്ലിയ തുടങ്ങിയ ജനുസ്സുകൾ നമ്മുടെ സഹ്യപർവ്വതത്തിന്റെ മാത്രം സ്വന്തമാണ്. കങ്കാരു ഒാന്ത് (ഗമിഴമൃീീ ഘശ്വമൃറ) പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് മാത്രം കാണപ്പെടുന്ന ഒരപൂർവ്വ ഒാന്തിനമാണ്. ഡ്രാക്കോ (ഉൃമരീ) എന്ന പേരിലറിയപ്പെടുന്ന പറയോന്ത് (എഹ്യശിഴ ഘശ്വമൃറ) നമ്മുടെ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന പറക്കുന്ന ഒാന്തിനമാണ്. സാലിയ വിഭാഗത്തിൽപ്പെടുന്ന രണ്ടിനം ഒാന്തുകൾ ഉയരംകൂടിയ തെക്കേ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നു. മരപല്ലികളുടെ (ഉമ്യ ഏലരസീല)െ പശ്ചിമഘട്ടത്തിലുള്ള 19 ഇനങ്ങളിൽ 16 എണ്ണവും തദ്ദേശീയമാണ്. ഇവയിൽ സൈലന്റ്വാലി കാടുകളിൽ കാണപ്പെടുന്ന (ഇിലാമുെശ െടശുെമൃലിശെ)െ എന്നയിനം, അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ഡാറ്റാബുക്കിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. ഇൗയിടെ ഇൗ വിഭാഗത്തിൽ പല പുതിയ സ്പീഷിസുകളെയും ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടുണ്ട്. 106 ഇനം പാമ്പുകളിൽ 64 എണ്ണവും തദ്ദേശീയ ഇനങ്ങളാണ്. യൂറോപെൽറ്റിഡെ കുടുംബത്തിൽപ്പെട്ട തുരപ്പൻ പാമ്പുകളിൽ (ടവശലഹറമേശഹ)െ 35 എണ്ണവും ലോകത്തെവിടെയും കാണാത്ത, നമ്മുടെ സഹ്യപർവ്വതത്തിൽ മാത്രം കാണുന്ന അപൂർവ്വയിനം പാമ്പുകളാണ്. മാരകവിഷം പേറുന്ന അഞ്ചിനം പാമ്പുകളാണ് സഹ്യപർവ്വതത്തിലുള്ളത്. ഇതിലേറ്റവും വലുത് ലോകത്തു തന്നെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയാണ് (ഗശിഴ ഇീയൃമ). പതിനെട്ടര അടിയോളം വലുപ്പത്തിൽ ഇവ വളരാറുണ്ട്. രാജവെമ്പാലയെ കൂടുതലായും കാണുന്നത് സഹ്യപർവ്വതത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിലാണ്. കർണ്ണാടകയിലെ കുദ്രേമുഖ്, ആഗുമ്പെ കാടുകൾ, കേരളത്തിലെ ആറളം, മലബാർ വന്യജീവി സങ്കേതം, നിലമ്പൂർ കാടുകൾ, അതിരപ്പിള്ളി, ശബരിമലക്കാടുകൾ, അഗസ്ത്യാർ വനപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഇവയുടെ അറിയപ്പെടുന്ന വിഹാരകേന്ദ്രങ്ങളാണ്. ലോകത്ത് കൂടു കെട്ടി മുട്ടയിടുന്ന ഏക പാമ്പിനവും രാജവെമ്പാലയാണ്. അണലി (ഞൗലൈഹഹ’ െ്ശുലൃ), ശംഖു വരയൻ (കിറശമി സൃമശ)േ, മൂർഖൻ (കിറശമി രീയൃമ), ചുരുട്ടമണ്ഡലി (ടമംരെമഹലറ ്ശുലൃ) എന്നിവയാണ് മറ്റു വിഷപ്പാമ്പുകൾ. ചുരുട്ടമണ്ഡലി കേരളത്തിൽ പൊതുവെ കുറവാണ്. സഹ്യപർവ്വതത്തിന്റെ വടക്കേയറ്റത്ത്, പ്രത്യേകിച്ചും മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ചുരുട്ടമണ്ഡലിയുടെ കടിയേറ്റാണ്. അണലി കുടുംബത്തിൽപ്പെട്ട ആറിനം കുഴിമണ്ഡലികളെ (ജശ േഢശുലൃ) സഹ്യപർവ്വതത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നാലിനങ്ങൾ തദ്ദേശീയമാണ്. കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ പശ്ചിമഘട്ടത്തിൽ നിന്നു മാത്രമായി അഞ്ചു പുതിയ ഇനം പാമ്പുകളെ ശാസ്ത്രലോകത്തിനു കിട്ടിയിട്ടുണ്ട്. പറക്കുന്ന പാമ്പെന്നറിയപ്പെടുന്ന നാഗത്താൻപാമ്പ് (ഛൃിമലേ ളഹ്യശിഴ ിെമസല) അല്ലെങ്കിൽ അലങ്കാരപ്പാമ്പിന്റെ നല്ലൊരു അംഗസംഖ്യ നമ്മുടെ പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളിലെ വനപ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 70 മീറ്ററിലേറെ ദൂരത്തേക്ക് മരത്തിന്റെ ഉയരങ്ങളിൽ നിന്നും താഴോട്ടേക്ക് തെന്നി പറക്കാനുള്ള കഴിവ് ഇൗ പാമ്പുകൾക്കുണ്ട്. ഇന്ത്യയിൽ കണ്ടു വരുന്ന അഞ്ചിനം പവിഴപ്പാമ്പുകളിൽ നാലെണ്ണത്തെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ മൂന്നെണ്ണവും തദ്ദേശീയ ഇനമാണ്. കഴിഞ്ഞ വർഷം ഗോവയിൽ നിന്നും കണ്ടെത്തിയ ഇമഹഹശീുവശ െരമീെേല എന്ന പവിഴപ്പാമ്പ് ഇൗ വിഭാഗത്തിലെ പുതിയൊരിനമാണ്. ത്യഹീുവശ െജനുസ്സിൽപ്പെട്ട മൂന്നിനം പാമ്പുകൾ നീലഗിരി മലകൾ തൊട്ട് അഗസ്ത്യകൂടം വരെയുള്ള പശ്ചിമഘട്ട മലനിരകളിൽ മാത്രം വസിക്കുന്ന പാമ്പിനങ്ങളാണ്. 2007-ൽ കോട്ടയം ജില്ലയിൽ നിന്നും പുതിയതായി കണ്ടെത്തിയ ത്യഹീുവശ െരമുമേശിശ എന്ന പാമ്പിനെ ഇൗയിടെ നടന്ന സർവ്വേയിൽ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിൽ ധാരാളമായി കണ്ടിരുന്നു.
ഉഭയ ജീവികൾ
നാളിതുവരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള 331 ഇനം ഉഭയ ജീവികളിൽ 183 ഇനത്തെ സഹ്യപർവ്വതത്തിൽ കണ്ടിട്ടുണ്ട്. ഇവയിൽ 162 ഇനവും നമ്മുടെ തദ്ദേശീയ ഇനമാണെന്നറിയുമ്പോഴാണ് പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്. ഇൗ നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമായി വിശേഷിപ്പിക്കപ്പെട്ട പാതാളത്തവളകളെ (ചമശെസമയമൃേമരവൗ െമെവ്യമറൃലിശെ)െ ഡോ. എസ്.ഡി. ബിജു കണ്ടെത്തിയത് 2003-ൽ ഇടുക്കി ജില്ലയിൽ നിന്നാണ്. വളരെ വിചിത്രമായ ആകാരവും നിറവുമുള്ള ഇൗ തവളകൾ 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളുടെ യുഗത്തിൽ ജീവിച്ചതാണെന്നും യാതൊരു മാറ്റവുമില്ലാതെ, ജീവിക്കുന്ന ഫോസിലുകളായി (ഘശ്ശിഴ ളീശൈഹ) ഇപ്പോഴും നമ്മുടെ കൂടെയുണ്ടെന്നുള്ളത് ശാസ്ത്രലോകത്തിന് അത്ഭുതമായി തുടരുകയാണ്. ഇവയുടെ അടുത്ത ബന്ധുവായ സൂഗ്ലോസിഡെ (ടീീഴഹീശൈറമല) ഇനത്തിൽപ്പെട്ട തവളകൾ ആഫ്രിക്ക ഭൂഖണ്ഡത്തിനടുത്തുള്ള സീഷ്യാലസ് ദ്വീപുകളിലാണ് കണ്ടുവരുന്നത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ മാത്രം അമ്പതിലേറെ പുതിയ ഇനം തവളകളെ ശാസ്ത്രലോകത്തിനു കിട്ടിയിട്ടുണ്ട്. 2011-ൽ മാത്രം 18 ഇനം തവളകളെയാണ് കേരള-തമിഴ്നാട് പശ്ചിമഘട്ട മലനിരകളിൽ നിന്നും ശാസ്ത്രജ്ഞ•ാർ കണ്ടെത്തിയിട്ടുള്ളത്. കാലില്ലാത്ത, പാമ്പിനെപ്പോലുള്ള ഉഭയജീവികളായ ‘കുരുടി’കളിൽ 26 ഇനങ്ങളിൽ ഇരുപതെണ്ണവും പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയ ഇനങ്ങളാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ആറോളം പുതിയ ഇനം കുരുടികളെ തെക്കേ പശ്ചിമഘട്ടമലനിരകളിൽ നിന്നും കണ്ടുപിടിച്ചിട്ടുണ്ട്. 2007-ൽ കക്കയം വനമേഖലകളിൽ നിന്നും കണ്ടെത്തിയ ഇൗറ്റത്തവളകൾ (ഞലലറ എൃീഴ)െ ശാസ്ത്രലോകത്തിന് ഒരു പുതിയ അറിവായിരുന്നു. ഇൗറ്റക്കുള്ളിൽ ജീവിച്ച് പ്രജനനം നടത്തുന്ന ഇവയുടെ അടുത്ത ബന്ധുക്കളെ അഗസ്ത്യമലനിരകളിൽ നിന്നും ഇൗയിടെ കണ്ടെത്തിയിട്ടുണ്ട്. 2013-ൽ പുതിയ രണ്ട് ജനുസ്സുകളിലുള്ള തവളകളെ ഡോ. അനിൽ സക്കറിയയുടെ നേതൃത്വത്തിൽ നടത്തിയ പര്യവേക്ഷണത്തിൽ കേരള പശ്ചിമഘട്ടമലനിരകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ആലററീാശഃമഹൗ െയശഷൗശശ ഇരവിക്കുളം മലനിരകളോട് ചേർന്നും ങലൃരൗൃമിമ ാ്യൃശശെേരമുമഹൗൃെേശ െചെന്തുരുണി, കുളത്തുപ്പുഴ ഭാഗത്തെ മെരിസ്റ്റിക്ക ചതുപ്പുകളിൽ നിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഉഭയജീവികളിൽ ഒട്ടുമിക്കവയും വംശനാശഭീഷണി നേരിടുന്നവയാണ്. ഇന്ത്യയിലെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ ലിസ്റ്റിൽ ഇൗയിടെ 16 ഇനം തവളകളും സ്ഥാനം പിടിച്ചിട്ടുണ്ട്. അന്യം നിന്നുവെന്ന് കരുതിയിരുന്ന ഗുന്തേഴ്സ് ബബിൾ നെസ്റ്റ് ഫ്രോഗിനെ (ഞമീൃരവലലെേ െരവമഹമ്വീറല)െ 135 വർഷത്തിനു ശേഷം മുണ്ടൻതുറൈ-കലൈക്കാട് വന്യജീവിസങ്കേതത്തിൽ നിന്നും രണ്ടു വർഷം മുമ്പ് വീണ്ടും കണ്ടെത്തിയിരുന്നു. ഇൗയിടെ നടത്തിയ സർവേയിൽ ഇവ അഗസ്ത്യവനങ്ങളിൽ ധാരാളമായി ഉള്ളതായി കണ്ടെത്തി. ചോലക്കാടുകളിലെ മരത്തവളകളും (ഠൃലല എൃീഴ)െ ഇലത്തവളകളും (ആൗവെ എൃീഴ)െ നിലനിൽക്കണമെങ്കിൽ മലകളെ ചൂഴുന്ന മൂടൽ മഞ്ഞിന്റെ ഇൗർപ്പവും അതൊരുക്കുന്ന സൂക്ഷ്മ കാലാവസ്ഥയും സൂക്ഷ്മ ആവാസവ്യവസ്ഥയുമുണ്ടായിരിക്കണം. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളും കാട്ടുതീയും കീടനാശിനികളുടെ അമിത ഉപയോഗവും, നമ്മുടെ ചുറ്റുപാടിന്റെ ആരോഗ്യത്തിന്റെ ഏറ്റവും നല്ല സൂചകമായി അറിയപ്പെടുന്ന തവളകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
മത്സ്യങ്ങൾ
മുന്നൂറോളം ഇനം ശുദ്ധജലമത്സ്യങ്ങളെ നമ്മുടെ പശ്ചിമഘട്ടമലനിരകളിലെ നദികളിലും അരുവികളിലുമായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പകുതിയിലേറെ തദ്ദേശീയ ഇനങ്ങളാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ മാത്രം മുപ്പതോളം ഇനം ശുദ്ധജലമത്സ്യങ്ങളെയാണ് പശ്ചിമഘട്ടത്തിൽ നിന്നും പുതിയതായി ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടുള്ളത്. ഇവയിൽ കൂടുതലും കേരളത്തിലെ ചാലക്കുടി, പെരിയാർ തുടങ്ങിയ പ്രധാന നദികളിൽ നിന്നുമാണ്. ട്രാവൻകൂറിയ, ബവാനിയ, ഡായെല്ല, ഹോറാബ്രാഗസ് തുടങ്ങിയ ജനുസ്സുകൾ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. ശുദ്ധജലമത്സ്യങ്ങളിൽ ഏറ്റവും വലുതായ ഭീമാകാരങ്ങളായ കുയിൽമത്സ്യങ്ങൾ (ങമവലെലൃ) ഒരു കാലത്ത് പശ്ചിമഘട്ടത്തിലെ അരുവികളിലും പുഴകളിലും ഒരു പ്രധാന മത്സ്യമായിരുന്നു. ഇന്ന് ഇൗ മത്സ്യങ്ങൾ വംശനാശഭീഷണി നേരിടുകയാണ്. 68 കിലോ വരെ തൂക്കമുള്ള കുയിൽ മത്സ്യത്തെ പെരിയാറിന്റെ ഉദ്ഭവകേന്ദ്രങ്ങളിൽ നിന്നും ബ്രിട്ടീഷുകാരുടെ കാലത്ത് പിടിച്ചതായുള്ള രേഖകളുണ്ട്. വളരെയേറെ ഭംഗിയുള്ള അലങ്കാരമത്സ്യങ്ങൾ നമ്മുടെ കാട്ടരുവികളിലുണ്ട്. ചെങ്കണിയാൻ എന്നറിയപ്പെടുന്ന മത്സ്യം “മിസ് കേരള’ എന്ന വാണിജ്യനാമത്തിൽ ഏറെ പ്രശസ്തമാണ്. ഒരു ജോഡിക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ 600 മുതൽ 3000 രൂപവരെ ഇൗ മത്സ്യത്തിന് കിട്ടുന്നുവത്രെ. ഇവയ്ക്കു പുറമേ, ഭംഗിയുള്ള വാഴയ്ക്കാവരയൻ, പൂവാലിപരൽ, എണ്ണപാവുകൻ തുടങ്ങിയ കാട്ടരുവികളിലെ മത്സ്യങ്ങൾക്ക് അക്വേറിയം വിപണിയിൽ നല്ല ഡിമാന്റാണത്രേ. പെരിയാറിന്റെ ഉത്ഭവകേന്ദ്രങ്ങളിൽ കാണപ്പെടുന്ന ഇൗറ്റിലക്കണ്ടൻ, ബ്രാഹ്മണകണ്ടൻ എന്നീ മത്സ്യങ്ങൾ വംശനാശഭീഷണിയിലാണ്. അനധികൃതമായ മാർഗ്ഗത്തിലുള്ള മത്സ്യബന്ധനവും, അധിനിവേശമത്സ്യങ്ങളായ തിലാപ്പിയ, ആഫ്രിക്കൻ മുശി (അളൃശരമി രമളേശവെ) എന്നിവയുടെ കടന്നുകയറ്റവും നമ്മുടെ തദ്ദേശീയ മത്സ്യങ്ങൾക്ക് വലിയ ഭീഷണി ആയിരിക്കുകയാണ്. ഇൗയിടെ പ്രസിദ്ധീകരിച്ച അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ ലിസ്റ്റിൽ നമ്മുടെ പശ്ചിമഘട്ടത്തിലുള്ള 12 ഇനം മത്സ്യങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
നട്ടെല്ലില്ലാത്ത ജന്തുക്കൾ
ജന്തുവൈവിധ്യത്തിന്റെ ഏറ്റവും വലിയ വിഭാഗമെന്ന് പറയുന്ന പ്രാണികൾ ഉൾപ്പെടുന്ന നട്ടെല്ലില്ലാത്ത ജന്തുക്കളുടെ വിഭാഗമാണിത്. ഏകദേശം 90 ശതമാനത്തോളം ജീവികളും ഇൗ ഗണത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. പല ചെറുജീവികളിലുമുള്ള പഠനങ്ങൾ ഇപ്പോഴും അപൂർണ്ണമാണ്. പ്രാണിവർഗ്ഗത്തിൽ ഏറെക്കുറെ നല്ല പഠനങ്ങൾ നടന്നിട്ടുള്ളത് ചിത്രശലഭങ്ങളിലും തുമ്പികളിലുമാണ്.
ചിത്രശലഭങ്ങൾ
ഇന്ത്യയിൽ കണ്ടെത്തിയ 1200-ഒാളം ഇനം ചിത്രശലഭങ്ങളിൽ 334 ഇനത്തെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 36 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന എൻഡമിക് ഇനങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭത്തെ (ടീൗവേലൃി ആശൃറംശിഴ) ധാരാളമായി കാണുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. ഏറ്റവും ഭംഗിയാർന്ന ബുദ്ധമയൂരി (ആൗററമ ജലമരീരസ), ചൂട്ടി മയൂരി (ജമൃശ െ ജലമരീരസ), നാട്ടുമയൂരി (ഇീാാീി ആമിറലറ ജലമരീരസ) എന്നീ മയൂരി ശലഭങ്ങളെ കാണാൻ പറ്റുന്നൊരിടവും ഇവിടമാണ്. ഒരു കാലത്ത് വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കയറ്റിക്കൊണ്ടു പോയിട്ടുള്ള ശലഭയിനങ്ങളാണ് മയൂരി ശലഭങ്ങൾ. നിലമ്പൂർ കാടുകളിൽ നിന്നും ഇൗയടുത്ത കാലത്ത് പോലും ബുദ്ധമയൂരി ശലഭങ്ങളെ കടത്തുന്നതായി പത്രവാർത്തകൾ ഉണ്ടായിരുന്നു. ട്രാവൻകൂർ കരിയിലശലഭം (ഠൃമ്മിരീൃല ഋ്ലിശിഴ ആൃീംി) എന്ന അപൂർവ്വ കരിയില ശലഭം നമ്മുടെ ഇൗ കാടുകളിൽ മാത്രം കാണുന്ന തദ്ദേശീയ ഇനമാണ്. ഒരു കാലത്ത് നാമാവശേഷമായി എന്ന് കരുതിയിരുന്ന ഇൗ ശലഭത്തെ 1994-ൽ തേക്കടി വന്യജീവി സങ്കേതത്തിലാണ് വീണ്ടും കണ്ടെത്തിയിട്ടുള്ളത്.
പശ്ചിമഘട്ടത്തിൽ ഏറ്റവും കൂടുതൽ ചിത്രശലഭത്തെ കാണുന്നത് കേരളത്തിലാണ് (320 സ്പീഷിസ്). തൊട്ട് പിന്നിൽ തമിഴ്നാട്ടിൽ 317 ഇനവും കർണ്ണാടകയിൽ 316 ഇനവും ഗോവയിൽ 252 ഇനവും മഹാരാഷ്ട്രയിൽ 209 ഇനവും ഗുജറാത്തിൽ 183 ഇനവുമാണ് കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ പശ്ചിമഘട്ടത്തോട് ചേർന്നു നിൽക്കുന്ന ഒരു ചെറിയ പ്രദേശത്തു പോലും സീസണിൽ നൂറിലേറെ ഇനം പൂമ്പാറ്റകളെ നിരീക്ഷിക്കാൻ പറ്റുന്നതാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പൂമ്പാറ്റകളെ കാണുന്നത് ആറളം വന്യജീവിസങ്കേതത്തിലാണ്. ഇവിടെ മാത്രം 243 സ്പീഷിസ് പൂമ്പാറ്റകളെയാണ് നിരീക്ഷിച്ചിട്ടുള്ളത്. ധാരാളം പൂക്കളും പച്ചപ്പുമുള്ള ഒാഗസ്റ്റ്-സെപ്തംബർ മാസങ്ങളിലാണ് പൂമ്പാറ്റകളെ കൂടുതലായി കാണാറുള്ളത്. വരണ്ട മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ശലഭവൈവിധ്യം വളരെ കുറവായിരിക്കും.
പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ജൈവപ്രതിഭാസമാണ് പൂമ്പാറ്റകളുടെ ദേശാടനം. തെക്കു പടിഞ്ഞാറൻ മൺസൂൺ വരുന്നതിനു മുമ്പായി മലമുകളിൽ നിന്നും താഴോട്ടേക്ക് മെയ് മാസത്തിൽ ലക്ഷക്കണക്കിന് പൂമ്പാറ്റകൾ പാലായനം ചെയ്യുന്നതും മഴ കഴിഞ്ഞ ഉടൻ ഒക്ടോബർ-നവംബർ മാസങ്ങളിൽ തിരിച്ച് മലമുകളിലേക്ക് പറക്കുന്നതും ശലഭനിരീക്ഷകരെയും പ്രകൃതിസ്നേഹികളെയും ഏറെ ആകർഷിക്കുന്ന ഒരു പ്രതിഭാസമാണ്. അതുപോലെ ശിശിരകാലത്തുള്ള ആൽബട്രോസ് ശലഭങ്ങളുടെ താഴ്വാരങ്ങളിലേക്കുള്ള കൂട്ടപ്പറക്കലും പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ചും തെക്കൻ ഭാഗങ്ങളിൽ നിരീക്ഷിക്കാവുന്നതാണ്.
തുമ്പികൾ
പൂമ്പാറ്റകളെപ്പോലെ തുമ്പികളിലും ധാരാളം പഠനങ്ങൾ പശ്ചിമഘട്ടമലനിരകളിൽ ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ നടന്നിട്ടുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള 470 ഇനം തുമ്പികളിൽ 175 എണ്ണത്തെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 69 ഇനം സഹ്യപർവ്വതത്തിൽ മാത്രം കാണുന്ന എൻഡമിക് ഇനങ്ങളാണ്. സഹ്യപർവ്വതത്തിലെ ഏതൊരു പ്രദേശത്തും സീസണിൽ 50-60 സ്പീഷിസ് തുമ്പികളെ അനായാസേന നിരീക്ഷിക്കാവുന്നതാണ്. കേരളത്തിൽ മാത്രം 151 ഇനം തുമ്പികളെയാണ് നിരീക്ഷിച്ചിട്ടുള്ളത്. പല എൻഡമിക് തുമ്പിയിനങ്ങളും കാട്ടരുവികളിലാണ് പ്രജനനം നടത്തുന്നത്. ശുദ്ധമായ തെളിനീരരുവികളുടെ നാശവും മലിനീകരണവും ഇത്തരം തുമ്പികളുടെ വംശത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്.
ഇൗ വർഷം ഗോവയിലെ കാടുകളിൽ നിന്നും കറശീി്യഃ ഴീാലമേസലിശെ െഎന്ന ഒരു തുമ്പിയിനത്തെ ശാസ്ത്രലോകത്തിന് പുതിയതായി കിട്ടിയിട്ടുണ്ട്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവരുന്ന ഘ്യൃശീവേലാശ െജനുസ്സിൽപ്പെട്ട രണ്ട് സ്പീഷിസുകളെ ഇൗയടുത്ത കാലത്തായി കേരളത്തിലെ കാടുകളിൽ നിന്നും കണ്ടെത്തുകയുണ്ടായി. ഇവയിൽ ഘ്യൃശീവേലാശ െൃേശരീഹീൃ എന്നയിനം നിത്യഹരിതവനങ്ങളിലെ മരപ്പൊത്തുകളിലാണ് പ്രജനനം നടത്തുന്നതെന്ന് സൈലൻറ് വാലി, തട്ടേക്കാട് എന്നിവിടങ്ങളിൽ നിരീക്ഷിച്ചിട്ടുണ്ട്.
മറ്റു ഷഡ്പദങ്ങൾ
ഇന്ത്യയിൽ കണ്ടെത്തിയ 660 ഇനം ഉറുമ്പുകളിൽ 250 എണ്ണം പശ്ചിമഘട്ടത്തിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 271 ഇനം ചിതലുകളിൽ 132 ഇനത്തെയും തൊഴുകൈയ്യൻ പ്രാണികളിൽ (ജൃമ്യശിഴ ാമിശേ)െ 53 ഇനത്തെയും പശ്ചിമഘട്ട മലനിരകളിൽ കണ്ടെത്തിയിട്ടുണ്ട്.
ചിലന്തികൾ
271 ഇനം ചിലന്തികളെയാണ് പശ്ചിമഘട്ടത്തിൽ നിരീക്ഷിച്ചിട്ടുള്ളത്. കൂടുതൽ പഠനങ്ങൾ നടന്നിട്ടുള്ളത്, കേരളം-തമിഴ്നാട് പശ്ചിമഘട്ടമലനിരകളിലും വടക്ക് മഹാരാഷ്ട്രയിലുമാണ്. കേരളത്തിൽ മാത്രം 200-ലേറെ ഇനങ്ങളുണ്ടെന്നാണ് കണക്ക്. വിഷമുള്ള കടുവാചിലന്തികളുടെ (ഠമൃമിൗേഹമ) മൂന്ന് സ്പീഷിസ് നമ്മുടെ കാടുകളിലുണ്ട്. വിദേശരാജ്യങ്ങളിലേക്ക് ഒാമനകളായി (ജലേെ) വളർത്താൻ വേണ്ടി നമ്മുടെ കാടുകളിൽ നിന്നും അനധികൃതമായി കടുവാചിലന്തികളെ കണ്ടമാനം കയറ്റുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കടുവാചിലന്തികൾ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ “റെഡ് ഡാറ്റാ ബുക്കിൽ’ സ്ഥാനം പിടിച്ചിട്ടുമുണ്ട്. കടുവാ ചിലന്തികളെ ധാരാളമായി കാണുന്നത് അഗസ്ത്യമലനിരകളിലും പറമ്പിക്കുളം വന്യജീവിസങ്കേതത്തിലുമാണ്.
പഴുതാരകളും തേളുകളും
പഴുതാരകളുടെ (ഇലിശേുലറല)െ 23 സ്പീഷിസിനെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ആറിനം തദ്ദേശീയരാണ്. ഇൗയടുത്ത കാലത്തായി രണ്ടിനം പഴുതാരകളെ പശ്ചിമഘട്ട മലനിരകളിൽ നിന്നും പുതിയതായി കണ്ടെത്തിയിട്ടുമുണ്ട്. ഇവയിലൊരണ്ണം മലബാർ വന്യജീവി സങ്കേതത്തിൽ നിന്നുമാണ്.
മുപ്പതോളം ഇനം തേളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്തിടെ മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം തേളുകളെ കണ്ടെത്തുകയുണ്ടായിട്ടുണ്ട്. കർണ്ണാടകയിലെ കാടുകളിൽ മരമേലാപ്പിലെ (ഠൃലല ഇമിീു്യ) ജീവികളുടെ കണക്കെടുപ്പിൽ ഒട്ടനവധി പ്രാണി സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്. ആമസോൺ കാടുകളിൽ മാത്രം കാണുന്ന ഒരിനം നീണ്ട കൈകാലുകളോു കൂടിയ കനോപ്പി സ്കോർപിയോണിനെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തുകയുണ്ടായിട്ടുണ്ട്.
മണ്ണിരകൾ
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള നാന്നൂറോളം ഇനം മണ്ണിരകളിൽ പകുതിയോളം ഇനത്തെ പശ്ചിമഘട്ടമലനിരകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മീറ്ററിലേറെ വലുപ്പത്തിൽ വളരുന്ന ദ്രാവിഡ നിലമ്പൂറെൻസിസ് (ഉൃമംശറമ ിശഹമായൗൃലിശെ)െ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഭീമൻ മണ്ണിരകൾ നിലമ്പൂരിനടുത്ത് ചാലിയാറിന്റെ തീരങ്ങളിൽ മാത്രം കാണുന്ന തദ്ദേശീയ ഇനമാണ്. മണ്ണിരയുടെ ഗോത്രത്തിൽ ഉൾപ്പെടുന്ന തോട്ടപ്പുഴുവിനെയും, അട്ട എന്ന പേരിലറിയപ്പെടുന്ന രക്തം ഉൗറ്റിക്കുടിക്കുന്ന പതിമൂന്നോളം ഇനം പുഴുക്കളെ (ഘലലരവല)െ യും നമ്മുടെ പശ്ചിമഘട്ടമലനിരകളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ, നമ്മുടെ നിത്യഹരിത വനങ്ങളിൽ എല്ലാ സമയത്തും സന്ദർശകരെ വിഷമിപ്പിക്കുന്ന ഒരേ ഒരു ജീവി ഇൗ രക്തദാഹികളായ തോട്ടപ്പുഴുക്കൾ മാത്രമായിരിക്കും.
ഒച്ചുകളും കക്കകളും
പശ്ചിമഘട്ടത്തിലെ വൈവിധ്യമാർന്ന അരുവികളും തോടുകളും നനവാർന്ന നിത്യഹരിതവനങ്ങളും ഒട്ടനവധി കക്കകൾക്കും ഒച്ചുകൾക്കും ആവാസമൊരുക്കുന്നുണ്ട്. കരയിൽ മാത്രം 269 ഇനം ഒച്ചുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 76 ശതമാനവും എൻഡമിക്കുകളാണ്. ശുദ്ധജലത്തിൽ കാണുന്ന 77 ഇനം കക്കകളിൽ 36 ശതമാനവും നമ്മുടെ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തനതായ സ്പീഷീസുകളാണ്. ഇൗ വിഭാഗത്തിൽ ഏറെ നല്ല പഠനങ്ങൾ നടന്നിട്ടുള്ളത് പശ്ചിമഘട്ടത്തിന്റെ കർണ്ണാടക ഭാഗങ്ങളിലാണ്. ഇവയ്ക്ക് പുറമെ ഷഡ്പദവർഗ്ഗങ്ങളിൽ തേനീച്ച, കടന്നൽ, വണ്ട് വിഭാഗങ്ങളിൽ ഗൗരവമേറിയ പഠനങ്ങൾ നടക്കുന്നുണ്ട്.
ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള ഇൗ നിരീക്ഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്, പശ്ചിമഘട്ടത്തിലെ ഏറ്റവും ജൈവ സമ്പന്നമായ ഭാഗം തെക്കൻ സഹ്യപർവ്വതത്തിലെ നിത്യഹരിതവനങ്ങളും, മലമുകളിലെ ചോലക്കാടുകളും പുൽമേടുകളുമാണെന്നാണ്. കോടാനുകോടി വർഷങ്ങൾകൊണ്ട് ഉരുത്തിരിഞ്ഞുവന്ന ഇൗ സൂക്ഷ്മകാലാവസ്ഥയും സൂക്ഷ്മ ആവാസവ്യവസ്ഥയും കൊണ്ടുണ്ടായ തദ്ദേശീയ ജന്തുവൈവിധ്യം മനുഷ്യന്റെ വകതിരിവില്ലാത്ത വികസന പ്രവർത്തനങ്ങൾ കൊണ്ട് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇൗ ജൈവസമ്പന്നതയും പൈതൃകവും വരുംതലമുറകൾക്കായി തിരിച്ചു നൽകാനുള്ള അടിയന്തരപദ്ധതികൾ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.