പച്ച ചേരാച്ചിറകൻ
ആൺതുമ്പികളുടെ കണ്ണുകൾക്ക് ഇന്ദ്രനീലവർണ്ണമാണ്. ഉരസിന്റെ(thorax) മുകളിലായി മരതകപ്പച്ച നിറത്തിൽ ചൂണ്ടക്കൊളുത്തിന്റെ ആകൃതിയിലുള്ള ഇടുങ്ങിയ വരകൾ കാണാം. വെയിലേറ്റു നിൽക്കുന്ന പച്ച ചേരാച്ചിറകൻ തുമ്പിയുടെ സൗന്ദര്യം ഏതൊരു പ്രകൃതി നിരീക്ഷകനേയും മോഹിപ്പിക്കും.