സലാലയിലെ വർഷവും ശിശിരവും
നമ്മൾ മലയാളികളാണു സലാലയെ കുറിച്ച് കൂടുതൽ സംസാരിക്കുക. കുറച്ചഹങ്കാരത്തോടെ നമ്മൾ മറ്റുള്ളവരോട് പറയും "സലാല കേരളം പോലെയാണ്..." ശരിയാണ്, ശരിക്കും കൊച്ചു കേരളം തന്നെയാണ്, സലാല. ഒമാനിൽ വന്നിട്ട് നാലു വർഷമായി. സലാലയും കസബും പോകാൻ പറ്റിയില്ല. ദൂരം തന്നെയാണ് വിലങ്ങുതടിയായി നിന്നത്. മസ്കറ്റിൽ നിന്നും 1,000 കിലോമീറ്ററുണ്ട്. 12 മണിക്കൂർ ഡൈ്രവിംഗ്.