കിളിയേ കിളിയേ…
ഒരുപാട് രസകരമായ കാഴ്ചകള്‍ എപ്പോഴും നമുക്ക് ചുറ്റും നടക്കാറുണ്ട്. പക്ഷികളെ മാത്രമല്ല, മറ്റ് ജന്തുജാലങ്ങളെ നിരീക്ഷിക്കുന്നതും ഒരു നല്ല നേരമ്പോക്കാണ്. പക്ഷേ നാമിതൊന്നും പലപ്പോഴും ശ്രദ്ധിക്കാറില്ല. കാഴ്ചകള്‍ കാണാന്‍ അവധിയെടുത്ത് കാട്ടിലും മേട്ടിലും ഒന്നും പോകണമെന്നില്ല. നമ്മുടെ വീടിന്റെ പുറത്ത് ഒന്ന് ഇറങ്ങി നോക്കിയാല്‍ മതി..