എവിടെയും പ്രകൃതിക്കു മേലുള്ള കടന്നുകയറ്റങ്ങളുടെ ചരിത്രത്തിനൊപ്പം കാലത്തിന്‍റെ ആവശ്യങ്ങളും അനാവശ്യങ്ങളും സമാന്തരമായി സഞ്ചരിക്കുന്നതു കാണാം. ഏലമലക്കാടുകളുടെ കാര്യത്തിലും വ്യക്തമായി ഇത്തരം സഞ്ചാരങ്ങള്‍ കണ്ടെത്താനാവും. പൂഞ്ഞാര്‍ രാജാവ് തന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി ഏലമലക്കാടുകള്‍ റിസര്‍വ് വനമാക്കി പാട്ടത്തിനു കൊടുക്കുമ്പോഴും (പ്രകൃതി നശീകരണം അധികമൊന്നും സംഭവിക്കാത്ത ഒരു കാലഘട്ടത്തില്‍) പിന്നീട് ചെറിയ തോതില്‍ ഉപജീവനത്തിനായി കയ്യേറ്റങ്ങള്‍ നടന്നപ്പോഴും അത് കാലത്തിന്‍റെ ഒരാവശ്യമായിതന്നെ വിലയിരുത്താം.എന്നാല്‍ കാലം കടന്നെത്തുമ്പോള്‍ ഇന്ന് ഏലമലക്കാടുകളില്‍ സര്‍വ്വനാശം വിതച്ച് നടമാടുന്നത് ഈ കാലത്തിന്‍റെ ‘അത്യാര്‍ത്തികള്‍’ തന്നെയാണ്. കയ്യേറി നശിപ്പിക്കുവാന്‍ നമ്മുടെ പ്രകൃതിയില്‍ അധികമൊന്നുമില്ലാതായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനത്തില്‍ ആവശ്യങ്ങളെ പരിഗണിച്ച്, അനാവശ്യങ്ങളെ തകര്‍ത്തെറിഞ്ഞ് ഏലമലക്കാടുകള്‍ തിരിച്ചുപിടിച്ച് വനമായി സംരക്ഷിക്കുക എന്നത് ഇന്നിന്‍റെ മാറ്റി നിര്‍ത്തുവാനാവാത്ത ‘ഒരത്യാവശ്യ’മായിത്തന്നെ കണക്കാക്കേണ്ടതുണ്ട്.
പണ്ടുകാലത്ത് വനം എന്നത് രാജ്യത്തിന്‍റെ പൊതുസ്വത്തായിരുന്നു. രാജാവിനതില്‍ അവകാശമില്ല. രാജാവിന് വനത്തില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള വരുമാനമുണ്ടാക്കണമെങ്കില്‍ അത് റിസര്‍വ് ചെയ്യണം. അങ്ങനെയാണ് തിരുവിതാംകൂര്‍ രാജാവ് ഏലമലക്കാടുകള്‍ (Cardamom Hill Reserve – CHR) എന്നറിയപ്പെടുന്ന 334 ച. മൈല്‍ സ്ഥലം റിസര്‍വ് ഫോറസ്റ്റാക്കി മാറ്റിയ ത്. പക്ഷേ, 1897-ലെ രാജവിളംരത്തില്‍ ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാണെന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നു മാത്രമ ല്ല, ‘Reserve Forest’ എന്ന് വ്യക്തമായി എഴുതിയിട്ടുള്ളതുമാണ്. സെക്ഷന്‍ 18 പ്രകാരം വനമായിത്തന്നെ അന്തിമ വിജ്ഞാപനം നടത്തിക്കഴിഞ്ഞിട്ടുള്ളതുമാണ്. അതിനുശേഷം അത് ഏലം കൃഷി ചെയ്യാനായി പാട്ടത്തിനു കൊടുത്തു (ഇതില്‍തന്നെ കുറെ പേര്‍ക്ക് പട്ടയവും കൊടുത്തിട്ടുണ്ട്). കാലങ്ങള്‍ക്കു ശേഷം, തിരുവിതാംകൂര്‍ രാജവംശത്തില്‍ നിന്ന് അധികാരം കേരള സര്‍ക്കാരിലേക്കു മാറി. അപ്പോള്‍ മുതല്‍ അതില്‍ കയ്യേറ്റവും തുടങ്ങി. അതിനെ ാപ്പം ഞള്ളാനി പോലുള്ള പുതിയ ഇനം ഏലവും കൃഷി ചെയ്തു തുടങ്ങി. ഇതിന് തണല്‍ ആവശ്യമേയില്ല. അതോടെ അവിടത്തെ മരങ്ങള്‍ മുറിക്കാന്‍ തുടങ്ങുകയും ഏലമലക്കാടിന്‍റെ അവസ്ഥകള്‍ മാറാന്‍ തുടങ്ങുകയും ചെയ്തു. കൂടാതെ ഭക്ഷ്യക്ഷാമത്തിന്‍റെ നാളുകളില്‍ ഗ്രോ മോര്‍ ഫുഡ് ക്യാംപെയിന്‍റെയും മറ്റും ഭാഗമായി സര്‍ക്കാരിന്‍റെ തന്നെ നേതൃത്വത്തില്‍ വനം കയ്യേറി കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതു കൂടാതെ തമിഴ് വംശജര്‍ ഭൂരിപക്ഷമായുണ്ടായിരുന്ന മൂന്നാര്‍ മേഖല കേരളത്തിനു നഷ്ടപ്പെടുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ തന്നെ കോളനികളുണ്ടാക്കി മലയാളികള്‍ക്ക് കൂട്ടമായി അവിടെ കുടിയേറാന്‍ ഒത്താശ ചെയ്തുകൊടുത്തിരുന്നു. പശ്ചിമഘട്ടത്തിന്‍റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് മൂന്നാറും ഏലമലക്കാടുകളും. അവിടത്തെ വനം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ കാലാവസ്ഥയിലും മാറ്റങ്ങള്‍ പ്രതിഫലിച്ചു തുടങ്ങി. ഇപ്പോള്‍ തമിഴ്നാടിന്‍റെ അതിര്‍ത്തിയോടടുത്തു വരുന്ന ചില പ്രദേശങ്ങള്‍ രണ്ടു വര്‍ഷത്തോളമായിട്ട് മഴപെയ്യാത്ത ഇടങ്ങളായി മാറി. കുടിവെള്ളമില്ലാതെ ആളുകള്‍ ഇവിടങ്ങളില്‍നിന്നും ഇറങ്ങിപ്പോകാന്‍ തുടങ്ങിയിരിക്കുന്നു. പാരിസ്ഥിതികമായി ഏറ്റവും സംരക്ഷണപ്രാധാന്യമുള്ള സ്ഥലമാണിത്. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റ് 1980-ല്‍ നിലവില്‍ വന്നതോടെ ഈ സ്ഥലത്ത് പട്ടയം കൊടുക്കാന്‍ സാധിക്കാതായി. തുടര്‍ന്ന് 01.01.1977-നു മുന്‍പ് കുടിയേറിയവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയോടെ ഏലമലക്കാടുകളില്‍ ഏകദേശം 23,000 ഹെക്ടര്‍ സ്ഥലം പട്ടയം നല്‍കുന്നതിനായി തീരുമാനിച്ചു. അതിനു തത്തുല്യമായ അളവില്‍ റവന്യൂ ഭൂമി കണ്ടെത്തി വനവത്കരണം നടത്തണം, പട്ടയം നല്‍കുന്ന സ്ഥലത്ത് താമസിക്കാനുള്ള വീട്, കൃഷി, ചെറിയ കടകള്‍ എന്നിവ മാത്രമേ പാടുള്ളൂ, 1977-നു ശേഷം കയ്യേറിയ മുഴുവന്‍ ആളുകളേയും ഒഴിവാക്കണം, വനത്തിനു നടുവില്‍ കയ്യേറിയ ആളുകളെ അരികു പ്രദേശങ്ങളിലേക്ക് മാറ്റി പട്ടയം കൊടുക്കണം തുടങ്ങി ഏറ്റവും കര്‍ശനമായ വ്യവസ്ഥകളോടെയാണ് പട്ടയം കൊടു ക്കാനുള്ള അനുമതി ലഭിച്ചത്. പക്ഷേ, ഈ അനുമതി ദു:ര്‍വിനിയോഗം ചെയ്ത് കയ്യേറ്റക്കാര്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ കയ്യേറിയതാണെന്ന് വ്യാജരേഖയുണ്ടാ ക്കി പട്ടയം കൊടുത്തു തുടങ്ങി. 1973-ല്‍ ജനിച്ച സുധാ രാമസ്വാമി എന്ന പേരിലുള്ള നാലു വയസ്സുള്ള കുട്ടിക്കുവരെ ഇങ്ങനെ പട്ടയം കിട്ടി എന്നു പറയുമ്പോള്‍ത്തന്നെ എത്രമാത്രം നിയമലംഘനങ്ങള്‍ അവിടെ നടന്നിട്ടുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ പട്ടയം കൊടുക്കുന്നതില്‍ ഏറ്റവും വലിയ നിയമലംഘനമുള്ളത് എന്തെന്നാല്‍ രാജഭരണകാലം മുതല്‍ പാട്ടത്തിനു കൊടുത്ത ഭൂമി കൈവശമുള്ളമുള്ളവര്‍, അതായത് നിയമപരമായി പണ്ടേ ഭൂമി കൈവശമുള്ളവര്‍ ഇന്നും പാട്ടക്കുടിയാനാണ്. കയ്യേറിയവന് പട്ടയമാണ് കിട്ടിയിരിക്കുന്നത്, അവന്‍ സ്ഥലത്തിന്‍റെ ഉടമയാണ്! ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാഞ്ഞിട്ടാണ് ഒരാള്‍ ഭൂമി കയ്യേറുന്നത്, അഥവാ അങ്ങനെ ആയിരിക്കണം. ജീവിക്കാന്‍ മാര്‍ഗമില്ലാത്തവന്‍ കയ്യേറുകയാണെങ്കില്‍ അവനത് വില്‍ക്കേണ്ട കാര്യമില്ല, അവിടെ കൃഷി ചെയ്താല്‍ മതി. അവന്‍റെ ഭൂമിയാണ് ശരിക്കും പാട്ടഭൂമിയാക്കേണ്ടത്. കയ്യേറ്റക്കാരുടെ ഭൂമി പാട്ടഭൂമിയും പണ്ട് രാജഭരണകാലത്ത് നിയമപരമായി ലഭിച്ചവര്‍ക്ക് പട്ടയവുമാക്കുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, നേരെ വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നത്.
1980-ലെ വനസംരക്ഷണ നിയമം
പണ്ട് രാജാവ് ഈ ഭൂമി റിസര്‍വ്വാക്കിയ ത് പാട്ടത്തിനു കൊടുക്കാനാണെങ്കില്‍ 1980-ലെ വനനിയമം വന്നതോടെ ഇത് സംരക്ഷിക്കുക എന്ന ഒരു തലത്തിലേക്കു നമ്മള്‍ മാറി. പ്രത്യേകിച്ചും റയോ സമ്മിറ്റിനുശേഷം ആഗോളതലത്തിലുള്ള പരിസ്ഥിതി സംരക്ഷണം സംന്ധിച്ച അവബോധത്തോടെ ഇന്ത്യയിലും ഇന്ദിരാഗാന്ധി വനസംരക്ഷണത്തിന്‍റെ ആവശ്യ കത തിരിച്ചറിഞ്ഞ സമയമായിരുന്നു. ഇന്നും ഇന്ത്യയില്‍ വനം സംരക്ഷിക്കാ നുള്ള ഏറ്റവും ശക്തമായ നിയമം 1980-ലെ വനസംരക്ഷണ ആക്റ്റ് തന്നെയാണ്. എന്നിട്ടും അതു തിരിച്ചറിയാത്തൊരു വകുപ്പാണ് റവന്യൂ. അവര്‍ അതില്‍ പട്ട യം കൊടുത്തുകൊണ്ടേയിരുന്നു.
ഹൈറേഞ്ച് സംരക്ഷണസമിതി
ഹൈറേഞ്ച് സംരക്ഷണസമിതി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ത് സുപ്രീം കോടതിയിലുള്ള കേസിന്‍റെ പേരിലാണ്. ഇടുക്കിയില്‍ നിയമപരമായി കയ്യേറിയവരെ ഇറക്കി വിടണമെന്ന് പരാതിയിലെവിടെയും പറഞ്ഞിട്ടില്ല. പണ്ടത്തെ പാട്ടക്കാര്‍ക്ക് പട്ടയം കൊടുക്കണമെന്നും, ഇപ്പോള്‍ പട്ടയം കൊടുത്തുകൊണ്ടിരിക്കുന്ന കയ്യേറ്റക്കാരെ പാട്ടക്കാരാക്കണമെന്നും സുപ്രീം കോടതിയിലെ കേസില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഈ ഭൂമി റവന്യൂ വകുപ്പിന്‍റെ അധികാരത്തില്‍ നിന്ന് വനംവകുപ്പിലേക്കുമാറിയാല്‍ ഇനിയുള്ള ഒരു കയ്യേറ്റവും നടക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണസമിതിക്ക് നല്ല ബോധ്യമു ണ്ട്. ഇപ്പോള്‍ ഹൈറേഞ്ചില്‍ ഏറ്റവും പ്രധാനമായി ചെയ്തുകൊണ്ടിരിക്കുന്നത് മരങ്ങള്‍ വെട്ടി വില്‍ക്കുക എന്നതാണ്. ഏലത്തിനു വില കുറയുന്ന വര്‍ഷങ്ങളില്‍ ഇവര്‍ ഞള്ളായി ഏലം വെക്കുകയും മരങ്ങള്‍ ചുവടു തള്ളി വില്‍ക്കുകയും ചെയ്യുന്നു. വനംവകുപ്പിന് അവിടെ പ്രാധാ ന്യം വന്നാല്‍ ഇതു സാധിക്കില്ല. അതുകൊ ണ്ടുതന്നെ റവന്യൂ വകുപ്പില്‍നിന്ന് ഇതു മാറ്റുന്നതിനോട് ഹൈറേഞ്ച് സംരക്ഷണസമിതിക്ക് ഒരു താല്‍പ്പര്യവുമില്ല.
സര്‍ക്കാരുകളുടെ അവസരവാദം
കേരള സര്‍ക്കാര്‍ ഓരോ കാലത്തും ഓരോ സ്ഥലത്തും വ്യത്യസ്തങ്ങളായ റിപ്പോര്‍ ട്ടുകളാണ് കൊടുത്തിട്ടുള്ളത്. അപ്പോളിരിക്ക ുന്ന ഉദ്യോഗസ്ഥന്‍ ആളുടെ തടിരക്ഷിക്കാനെന്താണോ വേണ്ടത് അങ്ങനെ റിപ്പോര്‍ട്ടു കൊടുക്കും. സുപ്രീം കോടതി യിലെ കേസില്‍ വനംവകുപ്പ് അത് വനഭൂമിയാണെന്ന് പറഞ്ഞിടത്ത് റവന്യൂ വകുപ്പ് അങ്ങനെയല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. മതികെട്ടാന്‍ ചോല കയ്യേറ്റത്തിന്‍റെ കാലത്ത് മൂന്നു സെക്രട്ടറിമാര്‍ (റവന്യൂ, പ്രിന്‍സിപ്പല്‍, വനം) ഉള്‍പ്പെട്ട കമ്മിറ്റി ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ ഏലമലക്കാടുകള്‍ മുഴുവന്‍ റിസര്‍വ് വനഭൂമിയാണെന്ന് സത്യവാങ്മൂലം കൊടുത്തിട്ടുണ്ട്. പിന്നീടുള്ള പല കേസുകളിലും സി.എച്ച്.ആര്‍. വനഭൂമിയല്ലെ ന്നാണ് കൊടുത്തിട്ടുള്ളത്. മരങ്ങളുടെ അവകാശം മാത്രമേ വനംവകുപ്പിനുള്ളൂ എന്ന നിലപാടെടുത്തു. രാജ്യത്തിനു മൊത്തമായിട്ടുള്ളതാണ്, തങ്ങള്‍ക്കു കൂടി ബാധകമായിട്ടുള്ളതാണ് വനസംരക്ഷണ നിയമം എന്ന ബോധ്യമില്ലാത്തപോലെയാ ണ് റവന്യൂവകുപ്പിന്‍റെ നിലപാടുകള്‍.
റവന്യൂ ഭൂമിയാക്കല്‍
രാജഭരണത്തിനുശേഷം കേരള സംസ്ഥാ നമായപ്പോള്‍ മുതല്‍ ഏലമലക്കാടുകളുടെ ഭരണച്ചുമതല റവന്യൂ വകുപ്പിന്‍റേതായി. അങ്ങനെയാവാനുള്ള പ്രധാന കാരണം, പണ്ട് വനംവകുപ്പ് എന്നതിന് വലിയ അധി കാരങ്ങളൊന്നുമില്ലായിരുന്നു. അത് റവന്യൂ വകുപ്പിന്‍റെ വെറുമൊരു ഉപവിഭാഗം മാത്രമായിരുന്നു. വനംവകുപ്പിന് ശക്തമാ യ അധികാരം ലഭിക്കുന്നത് 1980-ലെ വനസംരക്ഷണ ആക്റ്റ് വന്നതിനു ശേഷമാണ്. അന്നും ഇന്നും റവന്യൂ വകുപ്പിന്‍റെ കയ്യിലുള്ള ഒരു തുണ്ടു ഭൂമിപോലും വനംവകുപ്പിന് കൈമാറാന്‍ റവന്യൂ വകുപ്പ് തയ്യാറല്ല. പ്രത്യേകിച്ച് ഇടുക്കിമേഖല അവര്‍ക്കൊരു സ്വര്‍ണഖനിയാണ്. ഒരു പോസ്റ്റിങ്ങ് അവിടെ കിട്ടാന്‍ ലക്ഷങ്ങളാണ് ചെലവാക്കുന്നത്. പിന്നീട് റവന്യൂ വകുപ്പിന്‍റെ പ്രധാന പണി ഏലമലക്കാടുകളില്‍ എവിടെയൊക്കെ പട്ടയം കൊടുക്കുവാനുള്ള പഴുതുണ്ടോ അവിടെയൊക്കെ പട്ടയം നല്‍കുക എന്നതായിരുന്നു. ഏലമലക്കാടുകള്‍ ഒരുകാലത്തും റവന്യൂ വകുപ്പിന്‍റെ കയ്യില്‍ സുരക്ഷിതമായിരുന്നില്ല. അതീവ സംരക്ഷണ പ്രാധാന്യമുള്ള ഈ പ്രദേശം തുടര്‍ച്ചയായുള്ള കയ്യേറ്റങ്ങളാലും അനധികൃത നിര്‍മ്മിതികളാലും എല്ലാക്കാലത്തും നാശം നേരിടുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ചിലെ യോഗത്തില്‍ ഏലമലക്കാടുകള്‍ റവന്യൂഭൂമിയാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായി അറിഞ്ഞു. പക്ഷേ, റവന്യൂ ഭൂമിയാക്കണമെ ങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വേണം. പണ്ട്, 23,000 ഹെക്ടര്‍ കയ്യേറ്റ ഭൂമി പതിച്ചു കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു ചോദിച്ചതും അത് തത്വത്തില്‍ അംഗീകരിച്ചതും വനസംരക്ഷണനിയമത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. അതു മാറ്റാന്‍ കേരള സംസ്ഥാനത്തിന് അവകാശമില്ല, തീരുമാനമെടുക്കാനുമാവില്ല.
പാരിസ്ഥിതിക പ്രാധാന്യം
രണ്ട് ദേശീയോദ്യാനങ്ങള്‍ (പാമ്പാടും ചോല, മതികെട്ടാന്‍ ചോല) ഏലമലക്കാടുകളുടെ പരിധിയിലുണ്ട്. എന്നാല്‍ സി.എച്ച്. ആര്‍. വനഭൂമിയാണെന്ന് തെളിയിക്കാന്‍ ഈ ഉദ്യാനങ്ങളുടെ ആവശ്യമില്ല. ട്രാവന്‍ കൂര്‍ ഫോറസ്റ്റ് ആക്റ്റില്‍ വളരെ വ്യക്തമാ യി 334 ച. മൈല്‍ ആദ്യം നോട്ടിഫൈ ചെയ്തിട്ടുണ്ട്. പിന്നെ ഓരോ വര്‍ഷവും അളക്കുന്നതിന്‍റെ വിശദാംശങ്ങള്‍ ട്രാവന്‍ കൂര്‍ ഫോറസ്റ്റ് മാനുവലിലുണ്ട്. ഇരുന്നൂറിലധികം ച.മൈല്‍ അളക്കുന്നതുവരെയുള്ള രേഖകള്‍ ഫോറസ്റ്റ് മാനുവലിലുണ്ട്. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഈ മേഖലയിലെ അവശേഷിക്കുന്ന പുല്‍മേടു കളും ചോലവനങ്ങളും സംരക്ഷിക്കേണ്ടത് അതിപ്രധാനമാണ്. ഈ ചോലവനങ്ങളിലെ സസ്യവൈവിധ്യം അപൂര്‍വമാണ്. അതുപോലെ ഇവിടെ മാത്രം കാണപ്പെടുന്ന ജീവജാലങ്ങളും ധാരാളമായുണ്ട്. ഈ ചോലക്കാ ടുകളുടെയും പുല്‍മേടുകളുടെയും നാശം കേരളത്തിന്‍റെ കാലാവസ്ഥയില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കും എന്നത് തീര്‍ ച്ചയാണ്.
കുറിഞ്ഞി സാങ്ച്വറി
കുറിഞ്ഞി സാങ്ച്വറി നോട്ടിഫിക്കേഷന്‍ കഴിഞ്ഞതാണ്. പക്ഷേ, ഫൈനല്‍ നോട്ടിഫിക്കേഷന്‍ ആയിട്ടില്ല. ബിനോയ് വിശ്വത്തിന്‍റെ കാലത്ത് കുറിഞ്ഞി സാങ്ച്വറി ഡിക്ലയര്‍ ചെയ്തു എന്നത് ശരിതന്നെ. പക്ഷേ, അതുകൊണ്ടു മാത്രം അതിന് നിയ പരമായ സാധുതയില്ല. വനസംരക്ഷണ നിയമം സെക്ഷന്‍-4 വെച്ച് ആദ്യം ഡിക്ലയര്‍ ചെയ്തതിനുശേഷം പിന്നീട് നോട്ടിഫൈ ചെയ്ത് ഒരു സെറ്റില്‍മെന്‍റ് ഓഫീസറെ വെക്കണം. ക്ലെയിമുള്ളവരാരെങ്കിലുമുണ്ടെങ്കില്‍ അത് തീര്‍ത്ത് സെക്ഷന്‍-18 പ്രകാരം ഫൈനല്‍ നോട്ടിഫിക്കേഷന്‍ നടത്തണം. അതിതുവരെ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ കുറിഞ്ഞി സാങ്ച്വറിക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ നിയമസാധുതയില്ല. അതാണ് ഏറ്റവും വലിയ ദുരന്തവും.
കയ്യേറ്റം എന്ന കൃഷി
മൂന്നാറായാലും ഏലമലക്കാടായാലും കൃഷി ചെയ്യാനാണ് ഭൂമി മുഴുവന്‍ കൊടുത്തിരിക്കുന്നത്. കൃഷിക്കു കൊടുത്ത ഭൂമിയില്‍ റിസോര്‍ട്ട് പണിയാന്‍ പാടില്ല. കഴിഞ്ഞ തവണ അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്തെ മൂന്നാര്‍ ഓപ്പറേഷന്‍ നിന്നുപോയ ത് സി.പി.ഐ.യുടെ ഒരു കെട്ടിടത്തിന്‍റെ മുന്‍വശത്ത് റോഡിലേക്ക് കയറ്റിപ്പണിതത് പൊളിച്ചതോടെയാണ്. പി.കെ. വാസുദേവന്‍ നായരുടെ പേരിലാണ് പതിനൊന്നേകാല്‍ സെന്‍റ് പട്ടയം. അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് ഈ ഭൂമി കൃഷിക്കു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന്. അതിലുള്ള ആറുനിലക്കെട്ടിടം ഏതു കൃഷിയുടെ പരിധിയില്‍ വരുമെന്നറിയില്ല! ദേശീയ ഹരിത ട്രി ്യൂണല്‍ വിധി ദേശീയ ഹരിത ട്രി്യൂണല്‍ സി.എച്ച്.ആര്‍. അളന്നു തിരിച്ച് വ്യക്തമായി രേഖപ്പെടുത്തി സംരക്ഷിക്കാന്‍ 2015-ല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിന്നുവരെ നടപ്പിലാക്കിയിട്ടില്ല. ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കി മാറ്റാ ന്‍ ശ്രമിച്ചാലും കോടതിയുടെ സ്റ്റേയില്‍ അതിനു സാധുതയില്ലാതാവും. ഇന്ന് ഹൈറേഞ്ചില്‍ നടക്കുന്ന ‘കൃഷി’ ബഹുനിലകളുള്ള നിര്‍മ്മിതികളാണ്. ഹൈറേ ഞ്ചിനെ മൊത്തം നശിപ്പിക്കുന്നതും കേരളത്തിന്‍റെ മൊത്തം കാലാവസ്ഥയെ തകിടം മറിക്കുന്നതുമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറ്റിയത് വ്യാജ കയ്യേറ്റങ്ങളാ ണ്, അതും റവന്യൂ വകുപ്പിന്‍റെ ഒത്താശയോ ടെതന്നെ. ആരാണ് പട്ടയാധികാരി? മൂന്നാറിനെ സം ന്ധിച്ചിടത്തോളം കളക്ടര്‍/സ ് കളക്ടര്‍ ആണ് പട്ടയം നല്‍കുന്നതിനുള്ള അധികാരി. കേരളത്തിലെ മറ്റു മേഖലകളില്‍ നിന്നും വ്യത്യസ്തമായി തഹസില്‍ദാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള അധികാരമില്ല. എങ്കിലും നിരവധി പേരിലും രൂപത്തിലും ഭാവത്തിലും മൂന്നാറില്‍ പട്ടയങ്ങള്‍ വിളയുന്നു. ഈ വിവാദ പട്ടയങ്ങളെല്ലാം തന്നെ നിയമപ്രകാരം കളക്ടര്‍ക്കോ സ ് കളക്ടര്‍ക്കോ മാത്രം ഉപാധികള്‍ക്കു വിധേയമായി പട്ടയം കൊടുക്കാമെന്ന നിയമവ്യവസ്ഥയെ റവന്യൂ ഉദ്യോഗസ്ഥന്മാര്‍ മറികടക്കുന്നതിന്‍റെ അഥവാ അട്ടിമറിക്കുന്നതിന്‍റെ സാക്ഷ്യങ്ങളാണ്. ഏറ്റവും പുതിയ ഹരിത ട്രി്യൂണല്‍ ഉത്തരവ് മൂന്നാറുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനമായി വന്നിരിക്കുന്നത് 2017 മെയ് 29-ലെ ദേശീയ ഹരിത ട്രി ്യൂണല്‍ വിധിയാണ്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ട്രി ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് പുതിയ ഉത്തരവ്. മൂന്നാറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിനു പുറമേ റവന്യൂ വകു പ്പിന്‍റെയും മലിനീകരണ നിയന്ത്രണ ാര്‍േഡിന്‍റെയും കൂടി അനുമതി കള്‍ വേണമെന്നാണ് ട്രി ്യൂണലിന്‍റെ ദക്ഷിണേന്ത്യന്‍ ഞ്ചെിന്‍റെ ഇടക്കാല ഉത്തരവിലുള്ളത്. 2010-നു ശേഷം കെട്ടിട നിര്‍മ്മാണങ്ങള്‍ക്കു നല്‍കിയ അനുമതിയുമായി ബന്ധെ പ്പട്ട രേഖകള്‍ സര്‍ക്കാര്‍ ഹാജരാ ക്കണം. ഏലമലക്കാടുകളില്‍നിന്ന് മരം മുറിക്കാന്‍ പാടില്ല. അടിയന്തര ഘട്ടങ്ങളില്‍ മരം മുറിക്കേണ്ടി വന്നാലും നിയമപരമായ എല്ലാ അനുമതി കളും വേണം.