• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ശലഭചിത്രങ്ങൾ
August 2015

Home » Columns » ശലഭചിത്രങ്ങൾ » ക്ലിപ്പര്‍

ക്ലിപ്പര്‍

ബൈജു പാലുവള്ളി
Clipper | Anila VM

കാട്ടിലും നാട്ടിന്‍പുറങ്ങളിലും അപൂര്‍വ്വമായി പട്ടണപ്രദേശങ്ങളിലും കണ്ടുവരുന്ന വലിപ്പമുള്ള ഒരു ചിത്രശലഭമാണ് ക്ലിപ്പര്‍ (Clipper, Parthenos sylvia). ഇവയുടെ ചിറകളവ് 105-125 മി.മീറ്ററാണ്. മുന്‍ചിറകുകളുടെ ഉപരിഭാഗത്ത് പച്ചകലര്‍ന്ന മഞ്ഞനിറമാണ്. വെള്ളനിറത്തിലുള്ള പല വലുപ്പത്തിലും ആകൃതിയിലുമുള്ള അനേകം പൊട്ടുകളും കാണാം. പിന്‍ചിറകിന്‍റെ ഉപരിഭാഗം മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തില്‍ കറുത്ത അടയാളങ്ങള്‍ കാണാം. പിന്‍ഭാഗത്ത് ചിറകരികില്‍ കറുത്ത പ്രതലത്തില്‍ നേരിയ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മഞ്ഞ അടയാളങ്ങള്‍ കാണാം. ശരീരത്തില്‍ കറുപ്പുനിറമാണ്. അതില്‍ കുറുകെ മഞ്ഞ നിറത്തിലുള്ള വരകള്‍ കാണാം. മുന്‍-പിന്‍ ചിറകുകളുടെ അടിഭാഗം ഇരുണ്ട ചാരനിറമാണ്. അതില്‍ ഉപരിഭാഗത്തെ അടയാളങ്ങള്‍ അവ്യക്തമായി കാണാം. ആണ്‍-പെണ്‍ ശലഭങ്ങള്‍ക്ക് നിറവ്യത്യാസമില്ല. കാനനങ്ങളില്‍ കാണപ്പെടുന്ന ചിറ്റമൃത് വള്ളിയിലാണ് പെണ്‍ശലഭങ്ങള്‍ മുട്ടയിടുന്നത്. മറ്റുചില കാട്ടുവള്ളിച്ചെടികളിലും മുട്ടയിടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. മുട്ടയ്ക്ക് വെള്ള നിറമാണെങ്കിലും രണ്ടുദിവസം കഴിയുമ്പോള്‍ ഇളം തവിട്ടുനിറത്തിലും വിരിയാറാകുമ്പോള്‍ കടും തവിട്ടുനിറത്തിലുമായിത്തീരുന്നു. ലാര്‍വയ്ക്ക് തവിട്ടു നിറമാണെങ്കിലും ഓരോ പടംപൊഴിക്കലിനുശേഷവും നിറത്തില്‍ വ്യത്യാസമുണ്ടാകുന്നു. ലാര്‍വയുടെ ശരീരത്തില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള ശാഖകളോടുകൂടിയ ധാരാളം മുള്ളുകള്‍ ഉണ്ടായിരിക്കും. തലയ്ക്ക് സമീപമുള്ള മുള്ളുകള്‍ ഏറ്റവും വലുതായിരിക്കും. കറുത്ത നിറത്തിലുള്ള വലിയ മുള്ളുകളുടെ മുന വെള്ളനിറമായിരിക്കും. പാദങ്ങളുടെ സമീപത്തുള്ള ചെറിയ മുള്ളുകള്‍ വെള്ള നിറമായിരിക്കും. പ്യൂപ്പ പച്ചനിറത്തിലും തവിട്ട് നിറത്തിലും നിരീക്ഷിച്ചിട്ടുണ്ട്.

വര്‍ഷം മുഴുവന്‍ ഇവയെ കാണാമെങ്കിലും സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. പശ്ചിമഘട്ടത്തിലും
പൂര്‍വ്വഘട്ടത്തിലെ ചില പ്രദേശങ്ങളിലും തെക്കു കിഴക്കെ ഏഷ്യന്‍ രാജ്യങ്ങളിലും
ഇവയെ കണ്ടുവരുന്നു.

Tags: butterfly, Clipper, Parthenos sylvia, ക്ലിപ്പര്‍, ചിത്രശലഭം

Related Stories

സുവര്‍ണ്ണശലഭം

തികച്ചും വനവാസിയാണ് സുവർണ്ണശലഭം. 2500 മീറ്ററിന് താഴെയുള്ള ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണുന്നു.

നാട്ടുമയൂരി

കേരളത്തിലെ താഴ്ന്ന വിതാനങ്ങളിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന ചിത്രശലഭമാണ് നാട്ടുമയൂരി (Common Banded Peacock -Papilio crino ).

പൂങ്കണ്ണി

ഇലപൊഴിയും കാടുകളിലും മുളങ്കാടുകളിലും കണ്ടുവരുന്ന ഒരു സാധാരണ ശലഭമാണ് പൂങ്കണ്ണി (Gladeye Bushbrown, Mycalesis patnia). ഇവയുടെ ചിറകളവ് 40-45 മില്ലീമീറ്ററാണ്. മുന്‍പിന്‍ ചിറകുകളുടെ ഉപരിഭാഗം തവിട്ടുനിറമാണ്. മുന്‍ചിറകിന്‍റെ അടിഭാഗത്ത് ചിറകരികിലായി ഒരു വലിയ വെളുത്ത പൊട്ടുകാണാം.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine