തെളിനീലക്കടുവ
കാടുകളിലും നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും കാണപ്പെടുന്ന രോമക്കാലുള്ള ശലഭ കുടുംബത്തിലെ (Nymphalidae) ഒരു സാധാരണ ചിത്രശലഭമാണ് തെളിനീലക്കടുവ (Glassy Tiger - Parantica aglea) ഇവയുടെ ചിറകളവ് 70-75 മില്ലിമീറ്ററാണ്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മാര് എന്നീ രാജ്യങ്ങളില്‍ ഇവയെ കണ്ടുവരുന്നു. നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇവ ദേശാന്തരഗമനം (Migration) നടത്തുന്നു. 2,100 മീറ്റര്‍ ഉയരമുള്ള കാടുകളില്‍ പോലും ഇവയെ കാണാന്‍ കഴിയും.