• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ശലഭചിത്രങ്ങൾ
May 2015

Home » Columns » ശലഭചിത്രങ്ങൾ » പുള്ളിയാരശലഭം

പുള്ളിയാരശലഭം

ടോംസ് അഗസ്റ്റിൻ
പുള്ളിയാരശലഭം | Common Awl | Dr. Kalesh S

കേരളത്തിലെ കണ്ടല്‍-തണ്ണീര്‍ത്തട ആവാസവ്യവസ്ഥകളിലും, വനങ്ങളിലും കാണപ്പെടുന്ന അത്ര സാധാരണമല്ലാത്ത ഒരു ചിത്രശലഭമാണ് പുള്ളിയാരശലഭം (Common Awl). തുള്ളന്‍ ശലഭങ്ങള്‍ (Skippers) എന്നു വിളിക്കുന്ന Hesperidae ശലഭകുടുംബത്തിലുള്‍പ്പെടുന്ന ഒരു കുഞ്ഞന്‍ ശലഭമാണിത്. ശാസ്ത്രീയനാമം Hasora badra badra. ചിറകളവ് 50-55 മി.മീറ്റര്‍. തുരുമ്പിച്ച തവിട്ടുനിറമാണ് ചിറകുകള്‍ക്ക്. ചിറകടയ്ക്കുമ്പോള്‍ പിന്‍ചിറകിലെ കണ്ണറയില്‍ (Cell) വെളുപ്പുനിറത്തിലുള്ള സാമാന്യം വലിയൊരു പുള്ളി കാണാം. ചിറകുകളില്‍ അങ്ങിങ്ങായി തിളങ്ങുന്ന ഇരുണ്ട നീലിമയുമുണ്ട്. ചിറകുകളില്‍ വെളിച്ചം അടിക്കുമ്പോള്‍, ധൂമ്രവര്‍ണ്ണത്തിലുള്ള ഈ തിളക്കം കൂടുതല്‍ വ്യക്തമായി കാണാം. ചിറകു തുറക്കുമ്പോള്‍ പെണ്‍ശലഭത്തിന്‍റെ മുന്‍ചിറകിന്‍റെ മധ്യഭാഗത്തായി മഞ്ഞനിറത്തിലുള്ള സാമാന്യം വലിയ മൂന്ന് പുള്ളികളും, ചിറകോരത്തായി മൂന്നു ചെറിയ പുള്ളികളും കാണാം. ആണ്‍ശലഭത്തിനാകട്ടെ, ചിറകോരത്തുള്ള മൂന്ന് ചെറിയ പുള്ളികള്‍ മാത്രമേയുള്ളൂ.

വേനല്‍മഴയ്ക്കുശേഷം, മണ്‍സൂണിന് തൊട്ടുമുമ്പായുള്ള കാലത്തും, മഴകഴിഞ്ഞ് ഉടനേയുള്ള മാസങ്ങളിലുമാണ് സാധാരണയായി പുള്ളിയാരശലഭത്തെ കാണാന്‍ സാധിക്കുക. അതിവേഗം പൊങ്ങിയും താണും തെന്നിത്തെന്നിപ്പറക്കുന്ന ഇവ മിക്കപ്പോഴും ഇലകളുടെ അടിവശത്താണ് വിശ്രമിക്കുന്നത്. പൂക്കളില്‍നിന്നും തേന്‍ നുകരാനെത്താറുണ്ട്. ആഹാരം തേടി പറന്നുനടക്കുക മിക്കവാറും രാവിലേയും വൈകുന്നേരങ്ങളിലുമാണ്. മഡ് പഡ്ലിങ്ങില്‍ ഏര്‍പ്പെടാറുണ്ട്.

Common Awl | Anila-VM

ഒരു കണ്ടല്‍ സഹവര്‍ത്തിസസ്യമായ പൊന്നാംവള്ളി (Derris trifoliata) യാണ് പുള്ളിയാരശലഭത്തിന്‍റെ പ്രധാന ലാര്‍വാഭക്ഷണസസ്യം. മുട്ടകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് തളിരിലകളില്‍ നിക്ഷേപിക്കുന്നു. ശലഭപ്പുഴു വിശ്രമിക്കുന്നതും പ്യൂപ്പയാകുന്നതും ഇലച്ചുരുളിനുള്ളിലാണ്. കേരളത്തിലെ ഏതാണ്ടെല്ലാ തണ്ണിര്‍ത്തട-കണ്ടല്‍ ആവാസവ്യവസ്ഥകളിലും പുള്ളിയാരശലഭത്തെ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലും പുള്ളിയാരശലഭം കാണപ്പെടുന്നു.

Tags: butterfly, Common Awl, ചിത്രശലഭം, പുള്ളിയാരശലഭം, ശലഭം

Related Stories

സുവര്‍ണ്ണശലഭം

തികച്ചും വനവാസിയാണ് സുവർണ്ണശലഭം. 2500 മീറ്ററിന് താഴെയുള്ള ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണുന്നു.

നാട്ടുമയൂരി

കേരളത്തിലെ താഴ്ന്ന വിതാനങ്ങളിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന ചിത്രശലഭമാണ് നാട്ടുമയൂരി (Common Banded Peacock -Papilio crino ).

പൂങ്കണ്ണി

ഇലപൊഴിയും കാടുകളിലും മുളങ്കാടുകളിലും കണ്ടുവരുന്ന ഒരു സാധാരണ ശലഭമാണ് പൂങ്കണ്ണി (Gladeye Bushbrown, Mycalesis patnia). ഇവയുടെ ചിറകളവ് 40-45 മില്ലീമീറ്ററാണ്. മുന്‍പിന്‍ ചിറകുകളുടെ ഉപരിഭാഗം തവിട്ടുനിറമാണ്. മുന്‍ചിറകിന്‍റെ അടിഭാഗത്ത് ചിറകരികിലായി ഒരു വലിയ വെളുത്ത പൊട്ടുകാണാം.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • കടുവ
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • പാഠം ഒന്ന്; പച്ച
  • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
  • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • ഹിമശൈല സൈകതഭൂമിയിൽ…
  • ഗരുഡശലഭം
  • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
© 2021 Copyright Koodu Nature Magazine