ലോകത്താകമാനം 34 വിധം വെരുകുകളുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഇവ കാണപ്പെടുന്നത്. വിവേറിഡെ (Viverridae) എന്നകുടുംബത്തിൽ ഉൾപ്പെടുന്ന ഇവയിൽ വെരുകുകളെ കൂടാതെ മരപ്പട്ടികൾ, Binturong, Jenet, Oyan, Otter civet എന്നിവയുംകാണപ്പെടുന്നു. ഇന്ത്യയിൽ രണ്ടു ഉപകുടുംബങ്ങളിലായി മൂന്ന് വിഭാഗത്തിലുള്ള വെരുകുകളാണ് ഉള്ളത്. Viverridaeകുടുംബത്തിൽപ്പെടുന്ന വെരുകുകളും Paradoxinae കുടുംബത്തിൽപ്പെടുന്ന മരപ്പട്ടികളും (Palm Civet‑), Binturongþ-കളും. കേരളത്തിൽ കാണുന്ന വെരുക്/മരപ്പട്ടിഇനങ്ങളെ നമുക്ക് പരിചയപ്പെടാം.
പുള്ളിവെരുക്/പൂവെരുകിനെ ഇന്ത്യയിലെല്ലായിടത്തും കാണാൻ സാധിക്കുന്നു. ഇന്ത്യ കൂടാതെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ,ബംഗ്ലാദേശ്, മലേഷ്യ, തായ്ലാന്റ്, ജാവ, തായ്വാൻ, ചൈന എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. കേരളത്തിൽ മിക്കവാറും എല്ലാ കാടുകളിലും, ഇവയുടെ സാന്നിധ്യമുണ്ട്. കൂടാതെ മനുഷ്യവാസ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. ചില സ്ഥലങ്ങളിൽ തീരപ്രദേശങ്ങളിലും ഇവ അപൂർവ്വമല്ല(ഉദാഹരണമായി തൃശൂർ ജില്ലയിലെ ചാവക്കാട്).
ചാരം കലർന്ന തവിട്ട് നിറത്തോട് കൂടിയ ശരീരത്തിന്റെ പാർശ്വഭാഗങ്ങളിലായി നിരനിരയായി കറുത്ത പുള്ളിക്കുത്തുകൾ കാണാം. കൂടാതെ ഇവയുടെമുതുകിൽ വിലങ്ങനെയായി മൂന്നു മുതൽ അഞ്ചു വരെ വരകളും ശ്രദ്ധേയമാണ്. തൊണ്ട വെള്ളനിറമാണ്. നീണ്ട വാലിൽ കറുപ്പും വെളുപ്പുമായി 6-10 വരെ വളയങ്ങൾ ഉള്ളതും ഇവയുടെ പ്രത്യേകതയാണ്. എന്നാൽ വാലിന്റെ അഗ്രഭാഗം വെളുപ്പാണ്. ഒരു പൂച്ചയേക്കാൾ വലുതായ ഇവയുടെ തല മുതൽവാലിന്റെ കട ഭാഗം വരെ 45-68 സെ.മീ. നീളവുമുണ്ട്. 2-4 കിലോഗ്രാം വരെ ഭാരമുണ്ട് ഇവയ്ക്ക്.
മിശ്രഭോജികളാണെങ്കിലും പഴങ്ങളോട് പ്രത്യേകം താൽപര്യമാണിവയ്ക്ക്. എന്നിരുന്നാലും ചെറിയ സസ്തനികൾ, പക്ഷികൾ, തവളകൾ, ഷഡ്പദങ്ങൾമുതലായവയും ഇവ ഭക്ഷിക്കാറുണ്ട്.
രാത്രിഞ്ചര•ാരാണിവ. മിക്കവാറും ഒറ്റയ്ക്കാണ് ജീവിതമെങ്കിലും പ്രജനനകാലത്ത് ഇണകളായി കാണാറുണ്ട്. തറയിലാണ് കാണപ്പെടുന്നത്. എന്നാൽ മരംകയറാനുള്ള കഴിവും ഉണ്ടത്രേ. തായ്ലാന്റിലും ചൈനയിലും മറ്റും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 2-3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ്ഇവയുടെ Home Range ന്. Radio-telemetry പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇവ ഒരു ദിവസം രണ്ടു കിലോമീറ്റർ ദൂരം വരെസഞ്ചരിക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രത്യേകമായ ഒരു പ്രജനനകാലം ഇല്ലാത്ത ഇവയുടെ ഒരു പ്രസവത്തിൽ 4-5 കുഞ്ഞുങ്ങൾ ജനിക്കുന്നു. പൂവെരുകിനെ ‘വെരുകിൻ പൂവ്’ (Civetone)ശേഖരിക്കുവാനായി തെക്കേ ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ വ്യാപകമായി വളർത്തിയിരുന്നു. ഇവയുടെ വയറിനടിഭാഗത്തായി Civetone ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയുണ്ട്. പ്രജനനസമയത്ത് ഇൗ ഗ്രന്ഥിയിൽ നിന്നും മെഴുക് പോലുള്ള ഒരു ദ്രാവകം പുറത്തേക്ക് വരുന്നു. ഇത് ‘വെരുകിൻപൂവ്’ എന്നാണ് അറിയപ്പെടുന്നത്. പ്രസ്തുത ‘വെരുകിൻ പൂവ്’ പല ആയുർവേദ മരുന്നുകളിലും, സുഗന്ധദ്രവ്യങ്ങളുടെ ഉത്പാദനത്തിലും വ്യാപകമായിഉപയോഗിച്ചിരുന്നു. എന്നാൽ 1972-ലെ വന്യജീവി നിയമപ്രകാരം വെരുക് ഉൾപ്പെടെയുള്ള വന്യജീവികളെ പിടിക്കുന്നതും കൈവശം വയ്ക്കുന്നതുംവളർത്തുന്നതുമെല്ലാം കുറ്റകരമായതുകൊണ്ട് ഇന്ന് അത്ര പ്രകടമായി കാണാറില്ല.
IUCN-ന്റെ കണക്ക് പ്രകാരം ‘Least Concern’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ‘വെരുകിൻ പൂവിന്’ വേണ്ടി ഇവയെ ഇന്നുംപലയിടത്തും വേട്ടയാടുന്നതിനാൽ ഇവയുടെ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ട്.