പ്രണാമം
1923-ല്‍ പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ ജനിച്ച കെ.കെ.നീലകണ്ഠന്‍ ഇംഗ്ലീഷ് അധ്യാപകനായിട്ടാണ് തന്‍റെ ഔദ്യോഗികജീവിതം നയിച്ചത്. പിന്നീട്, കേരളത്തിന്‍റെ പ്രകൃതിപഠന മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവന നമ്മുടെ പക്ഷിശാസ്ത്രശാഖയ്ക്ക് ജനകീയ അടിത്തറ പാകി എന്നതായിരിക്കും. അദ്ദേഹം എഴുതിയ ‘കേരളത്തിലെ പക്ഷികള്‍’ എന്ന പുസ്തകം ഇന്നും ഈ മേഖലയിലെ ‘ബൈബിള്‍’ ആയിട്ടാണ്
കരുതപ്പെടുന്നതത്. പല ആനുകാലികങ്ങളിലായി അദ്ദേഹം പ്രസിദ്ധീകരിച്ച നൂറോളം ലേഖനങ്ങള്‍ സമാനതകളില്ലാതെ ഇന്നും നിലനില്‍ക്കുന്നു.