ഒരു ജീവിയുടെ പ്രൊഫൈൽ അതേപടി ക്യാമറയിൽ പകർത്താൻ സാധിക്കുകായാണെങ്കിൽ അതിന്റെ ചാരുത ഒന്ന് വേറെ തന്നെയാണ്. ഫോട്ടോഗ്രാഫർ ഇവിടെ വളരെ മനോഹരമായിത്തന്നെ Eurasian Collared Dove എന്ന ഈ പക്ഷിയുടെ പ്രൊഫൈൽ പകർത്തിയിരിക്കുന്നു.. ഒരു ചിത്രത്തെ ഡൈനാമിക് ആക്കി മാറ്റുവാൻ ഡയഗണൽ കമ്പോസിഷനുള്ള പവർ മറ്റൊന്നിനും കിട്ടാറില്ല. ആ സാധ്യത ഫോട്ടോഗ്രാഫർ ഇവിടെ വളരെ മനോഹരമായി വിനിയോഗിച്ചിട്ടുണ്ട്. അതാണ് ഈ ചിത്രത്തിലേക്ക് നമ്മെ ആകർഷിക്കുന്ന ഒരു പ്രത്യേകത. സബ്‌ജക്റ്റും ഫോട്ടോഗ്രാഫറുമായുള്ള ഐ ലെവൽ കോണ്ടാക്ട് ഈ ചിത്രത്തിന് ഒരു വ്യത്യസ്ഥ ജീവൻ കൊടുക്കാൻ സഹായിച്ചിട്ടുണ്ട്. അത് തന്നെയായിരിക്കാം ഈ ചിത്രത്തിൻറെ ആകർഷണത്തിന്റെ അടിസ്ഥാനം. ചിത്രത്തിലെ മെയിൻ സബ്ജക്റ്റിനെ പ്ളേസ് ചെയ്യേണ്ടത് ഫ്രയിമിലെ മറ്റു ഒബ്ജക്ട്സിന്റെ സ്ഥാനവും പ്രാധാന്യവും കൂടി പരിഗണിച്ചാണ്. ട്രഡീഷണൽ കമ്പോസിഷൻ റൂളുകൾ മാത്രം പരീക്ഷിക്കാതെ സബ്ജക്ടിന്റെ സ്ഥാനം പരിഗണിച്ചത് നല്ല ഒരു തീരുമാനമാണ്.
ഈ ചിത്രം കൂടുതൽ മനോഹരമാക്കുവാൻ ശ്രദ്ധിക്കേണ്ടിയിരുന്ന കുറച്ചു കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കാം.
1. ഈ ചിത്രത്തിൻറെ ഇടതു ഭാഗത്ത് ഏകദേശം 1/5 ത്തോളം അധികം നെഗറ്റീവ് സ്‌പേസ് വന്നിട്ടുണ്ട്. അത് ക്രോപ്പ് ചെയ്ത് ഒഴിവാക്കിയിരുന്നെങ്കിൽ ഈ ചിത്രം കുറച്ചു കൂടി നന്നായേനെ.
2. ഈ ചിത്രത്തിൻറെ ബാക്ഗ്രൗണ്ട് കുറച്ചു കൂടി ടോൺ ഡൗൺ ചെയ്തിരുന്നെങ്കിൽ നന്നാകുമായിരുന്നു. നല്ല പ്രകൃതിദത്തമായ ബാക്ഗ്രൗണ്ടാണ് ചിത്രത്തിനുള്ളത്. പക്ഷെ ഇപ്പോൾ അത് ലൈറ്റ് കൂടിയതിനാൽ വൈറ്റിഷ് ആയിട്ടാണ് കാണാൻ സാധിക്കുക.
3. ഒരു ചിത്രത്തിൻറെ ആത്മാവ് അതിന്റെ കോണ്ട്രാസ്റ്റിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. അതിനു വേണ്ടി ഏറ്റവും ശ്രദ്ധിക്കേണ്ടത് അതിലെ ലൈറ്റ് & ഷേഡ് കൃത്യമായി കൊണ്ടുവരാൻ ശ്രദ്ധിക്കുക എന്നതാണ്. ഇപ്പോൾ ഈ ചിത്രം വളരെ ഫ്‌ളാറ്റ് ആയി തോന്നുന്നത് ഒരു പോരായ്മയാണ്.
4. സബ്ജക്ടിൽ വേണ്ടത്ര ഷാർപ്നെസ്സ് ലഭിച്ചിട്ടില്ല. അതിനു ശ്രദ്ധിക്കേണ്ട പ്രധാന രണ്ടു കാര്യങ്ങൾ
a. സ്റ്റേബിൾ ആയ സർഫേസിൽ വെച്ച് ക്യാമറ ഷേക്ക് ഇല്ലാതെ ഷൂട്ട് ചെയ്യുക. b. ആവശ്യത്തിന് ഷട്ടർ സ്പീഡ് ഇല്ലാത്തത്. c. ഈ കാര്യങ്ങൾക്കൊപ്പം ചില സാഹചര്യങ്ങളിൽ ആവശ്യത്തിനു അപ്പേർച്ചർ (ഡെപ്ത് ഓഫ് ഫീൽഡ്) ഇല്ലാത്തതു കാരണവും ചിത്രത്തിന് ഷാർപ്നെസ്സ് കുറഞ്ഞേക്കാം.
നിരൂപണം ചെയ്യപ്പെടേണ്ട നിങ്ങളുടെ പ്രകൃതി/വന്യജീവി ചിത്രങ്ങൾ kooduphotodesk@gmail.com എന്ന മെയിൽ ഐഡിയിൽ ‘വ്യൂ ഫൈൻഡർ’ എന്ന സബ്ജക്ടിൽ അയക്കുക.