കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പണ്ടുമുതൽക്കേ തന്നെ ഗൃഹവൈദ്യത്തിൽ ഉപയോഗിച്ചുവന്നിരുന്ന ഒരു സസ്യമാണ് കാട്ടുകൂവ. ഒന്നോ രണ്ടോ വേനൽമഴയ്ക്കുശേഷം മണ്ണിനടിയിൽ സുഷുപ്തിയിലായിരുന്ന പ്രകന്ദത്തിൽ നിന്നും മുളപൊട്ടി വെളിയിലേക്ക് തലനീട്ടുന്ന പൂക്കളാണ് ഇൗ സസ്യത്തിന്റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നത്.
പശ്ചിമഘട്ടമേഖലയിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വന്യമായി വളരുന്ന ഇൗ സസ്യം ഒൗഷധാവശ്യങ്ങൾക്കായി നട്ടുവളർത്താറുണ്ട്.
ഇലകൾ പ്രകന്ദത്തിൽ നിന്നും നേരെ മുകളിലേക്ക് ഉണ്ടാകുന്നു. ഇലത്തണ്ടുകൾ കൂടിച്ചേർന്നുണ്ടാകുന്ന കപടകാണ്ഡമാണ് മണ്ണിന് മുകളിൽ കാണുന്ന തണ്ട്. ഇലകൾ ദീർഘവൃത്താകാരവും മദ്ധ്യസിരക്കിരുവശത്തുമായി ചുവപ്പു കലർന്ന തവിട്ടുവരയോടുകൂടിയതുമാണ്. മീനാകാരത്തിൽ അറ്റം കൂർത്തതും ആധാരഭാഗം വീതികുറഞ്ഞതുമായി കാണപ്പെടുന്ന ഇലകൾക്ക് 30-60 സെന്റിമീറ്ററോളം വീതിയും കാണും. ഇലയുടെ മദ്ധ്യഭാഗത്ത് അൽപം കുഴിഞ്ഞ ഒരു ചാലുണ്ടായിരിക്കും. ഒരു ചെടിയിൽ 4-6 ഇലകൾ കാണാറുണ്ട്.
മണ്ണിനടിയിലുള്ള പ്രകന്ദത്തിൽ നിന്ന് മുളച്ചുപൊന്തുന്ന പൂങ്കുലത്തണ്ടിന് 20-25 സെന്റിമീറ്റർ നീളം കാണും. പൂങ്കുലയുടെ അടിഭാഗം ഇലപ്പോളകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കും. മുകൾഭാഗം സഹപത്രങ്ങൾകൊണ്ടും ആവരണം ചെയ്യപ്പെട്ടിരിക്കും. മുകൾഭാഗത്തുള്ള സഹപത്രങ്ങൾ വന്ധ്യങ്ങളാണ്. ചുവപ്പോ പർപ്പിൾ നിറത്തിലോ കാണപ്പെടുന്ന പൂവിന് ചുവപ്പുകലർന്ന മഞ്ഞനിറം. ദളപുടത്തിന് ഫണലാകൃതിയാണ്. ഫലം മൂന്ന് വാൽവുകളോടുകൂടിയ കാപ്സ്യൂൾ ആണ്. പ്രകന്ദത്തിന്റെ ഉൾഭാഗത്തിന് മഞ്ഞ നിറമാണ്. ഉണങ്ങിയാൽ കസ്തൂരിമഞ്ഞളിന്റെ ഗന്ധമാണ്.
മഞ്ഞക്കൂവ, കൂവ, കച്ചൂരക്കിഴങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇൗ സസ്യത്തിന്റെ ശാസ്ത്രനാമം ഇൗൃരൗാമ ്വലറീമൃശമ എന്നാണ്. കുങ്കുമം എന്ന് അർത്ഥമുള്ള അറബിവാക്കായ ‘സൗൃസൗാ’ എന്ന പദത്തിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. ഇൗ സസ്യത്തിന്റെ പേർഷ്യൻ പേരാണ് സ്പീഷീസ് പദമായി സ്വീകരിച്ചിരിക്കുന്നത്. ഇഞ്ചിയുടെ കുടുംബമായ ദശിഴശയലൃമരലമല യിൽ ഉൾപ്പെടുന്നു. ്വലറീമൃ്യ എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.
മലബാർ പ്രദേശത്ത് കൂവ എന്നറിയപ്പെടുന്നത് ഇൗ സസ്യമാണ്. എന്നാൽ ഇപ്പോൾ ബിലാത്തിക്കൂവ (ങമൃമൃശമേ മൃൗിറശിമരലമ) ആണ് കൂവപ്പൊടി നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
കിഴങ്ങ് (പ്രകന്ദം) ഒൗഷധമായി ഉപയോഗിക്കുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ ദഹനക്കുറവ്, ചർമ്മരോഗങ്ങൾ, വായ്നാറ്റം എന്നീ രോഗങ്ങൾക്കും ഉപയോഗിക്കുന്നു. ദശമൂലാരിഷ്ടം, കശോരാദിചൂർണ്ണം, ച്യവനപ്രാശം, അഗസ്ത്യരസായനം, ശല്യാദിക്വാഥം, ബൃഹത്യാദിക്വാഥം എന്നീ ഒൗഷധങ്ങളിൽ ചേരുവയാണ്. രക്താതിസാരം, വിഷപ്പനി, മൂത്രാശയരോഗങ്ങൾ എന്നീ രോഗങ്ങളുടെ ചികിത്സയിലും ഉപയോഗിക്കുന്നുണ്ട്. കൂവനൂറ് കുട്ടികൾക്കുള്ള ആഹാരമായി നൽകാറുണ്ട്. കിഴങ്ങ് ഉരച്ച് വെള്ളത്തിലിട്ട് അരിച്ച് ഉൗറ്റിയെടുത്താണ് കൂവപ്പൊടി തയ്യാറാക്കുന്നത്.
പുള്ളിച്ചാത്തൻ, വരയൻചാത്തൻ, വെള്ളച്ചാത്തൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യം കൂടിയാണ് കാട്ടുകൂവ.