• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
മത്സ്യലോകം
May 2017

Home » Columns » മത്സ്യലോകം » കുറുവ പരൽ

കുറുവ പരൽ

അൻവർ അലി , ഡോ. രാജീവ് രാഘവൻ

ശരീരമാകമാനം വെള്ളിനിറമുള്ള വെട്ടിത്തിളങ്ങുന്ന ശല്ക്കങ്ങളാൽ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതും ഭംഗിയാർന്ന പുള്ളികളുടെയോ വരകളുടെയോ സാന്നിദ്ധ്യമുള്ളതോ അല്ലാതെയുള്ളതോ ആയ അധിക വലിപ്പമെത്താത്ത ശുദ്ധജല മത്സ്യയിനങ്ങളെ നമ്മുടെ നാട്ടിൽ “പരലുകൾ’ എന്നു വിളിച്ചുവരുന്നു. അത്തരം പരലുകളിൽ ഏറ്റവും വലുപ്പമെത്തുന്നതും ഭക്ഷ്യ-അലങ്കാര പ്രാധാന്യമുള്ളതുമായ മത്സ്യയിനമാണ് “കുറുവ പരൽ’. 1822-ൽ ഗംഗാ നദിയിൽ നിന്നും ഫ്രാൻസിസ് ഹാമിൽട്ടൺ എന്ന സ്കോട്ടിഷ് ജന്തുശാസ്ത്രജ്ഞനാൽ വിവരണം ചെയ്യപ്പെട്ട ഇൗ മത്സ്യം ഇന്ത്യയെ കൂടാതെ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ അയൽരാജ്യങ്ങളിലെ ജലാശയങ്ങളിലും കണ്ടുവരുന്നു. കാർപ്, പരൽ, കൂരൻ, കുയിൽ തുടങ്ങിയ മത്സ്യയിനങ്ങളെ ഉൾക്കൊള്ളുന്ന “സൈപ്രിനിഡേ’ എന്ന മത്സ്യകുടുംബത്തിലെ അംഗങ്ങളായ ഇവയുടെ ശാസ്ത്രീയനാമം ട്യീെോൗ െമെൃമിമ എന്നാണ്. നേരിയ ലവണാംശമുള്ള ജലത്തിലും കഴിയാനാകുന്ന ഇൗ മത്സ്യം നമ്മുടെ നാട്ടിലെ കുളങ്ങൾ, ഇടത്തോടുകൾ, കോൾപാടങ്ങൾ, അരുവികൾ, തടാകങ്ങൾ എന്നീ ജലസ്രോതസ്സുകളിൽ കണ്ടുവരുന്നു. മികച്ച വളർത്തുമത്സ്യമായും അലങ്കാരമത്സ്യമായും ഉപയോഗിച്ചുവരുന്ന ഇവയുടെ ആഗോള അലങ്കാരമത്സ്യവിപണിയിലെ വിളിപ്പേര് “ഛഹശ്ല ആമൃയ’ എന്നാണ്.

വശങ്ങളിൽ നിന്നും സാമാന്യം നന്നായി പരന്ന് ആഴമേറിയ ശരീരത്തോടു കൂടിയ ഇൗ മത്സ്യത്തിന്റെ ശിരസ്സ് ഹ്രസ്വദൈർഘ്യമേറിയതാണ്. ഇവയുടെ വായിൽ ഞൊറികൾ കാണപ്പെടുന്നില്ലെങ്കിലും മേൽത്താടിയിൽ രണ്ട് ജോഡി തൊങ്ങലുകൾ കാണപ്പെടുന്നു. സാമാന്യം വലുപ്പമുള്ള സൈക്ലോയ്ഡ് ശല്ക്കങ്ങളാൽ ആവരണം ചെയ്യപ്പെട്ട ശരീരത്തിലെ പാർശ്വരേഖാവ്യൂഹം പൂർണ്ണമാണ്. ശ്രോണിചിറകിന്റെ ഒത്ത എതിർവശത്തായി സ്ഥിതിചെയ്യുന്ന മേൽചിറകിലെ രണ്ടാമത്തെ കിരണം ബലവത്തായതും പിൻവശത്ത് അറക്കവാളിനോട് സമാനമായ അരികുകളോട് കൂടിയതുമാണ്.

ഇരുപാർശ്വങ്ങളിലും വെള്ളിനിറമുള്ള ശരീരത്തിന്റെ മുകൾഭാഗത്തിന് ഒലീവ് പച്ച കലർന്ന തവിട്ട നിറമാണ്. ചെകിള മൂടിക്ക് സ്വർണ്ണനിറമാണ്. ചെറിയ ദശയിലെ മത്സ്യങ്ങളിൽ വാൽ ചിറകിന്റെ പാദഭാഗത്ത് പാർശ്വരേഖയിലായി വ്യതിരിക്തമായ ഒരു കറുത്ത ചുട്ടി ദൃശ്യമാണ്. തൊങ്ങലുകൾക്ക് ചുവപ്പ് കലർന്ന തവിട്ട് നിറമാണുള്ളത്. എല്ലാ ചിറകുകളുടേയും പ്രത്യേകിച്ച് വാൽചിറകിന്റെ ദളങ്ങളുടെ അരികുകൾക്ക് ഒരു ചാരകലർന്ന കറുപ്പ് രാശിയുണ്ട്.

ജലാശയത്തിന്റെ അടിത്തട്ടിൽ നിന്നും ആഹാരം തേടി ഭക്ഷിക്കുന്ന മിശ്രാഹാരിയായ ഇവയുടെ ഭക്ഷണത്തിന്റെ സിംഹഭാഗവും ജലസസ്യഭാഗങ്ങളാണ്. ഇതുകൂടാതെ, ജന്തുപ്ലവകങ്ങൾ, ജലപ്രാണികൾ, ജലവിരകൾ, കൊഞ്ച് – കക്കവർഗ്ഗജീവികൾ എന്നിവയെയും ലഭ്യതയനുസരിച്ച് ഇൗ മത്സ്യം ഭക്ഷിക്കുന്നു. മുതിർന്ന മത്സ്യങ്ങൾ ജലാശയത്തിന്റെ ആഴമേറിയ ഭാഗങ്ങളിൽ നിവസിക്കുമ്പോൾ ശൈശവദശയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ആഴം കുറഞ്ഞതും കരയോട് ചേർന്നതുമായ ജലാശയങ്ങളിൽ നിന്നാണ് ആഹാരം തേടാറ്.

പ്രധാനമായും കാലവർഷാരംഭത്തിൽ പ്രജനനം നടത്തുന്ന ഇവ ധാരാളമായി മുങ്ങിക്കിടക്കുന്ന ജലസസ്യങ്ങൾക്കിടയിലും പാറക്കൂട്ടങ്ങൾക്കിടയിലുമാണ് മുട്ടയിടാറ്. പ്രജനനപക്വതയെത്തിയ ആൺമത്സ്യത്തിന്റെ ചെകിളമൂടിയിലും ശൽക്കങ്ങളിലും അംസീയചിറകിന്റെ മേൽഭാഗത്തും പരുക്കൾ കാണപ്പെടുമ്പോൾ പെൺമത്സ്യങ്ങളിൽ പ്രസ്തുതഭാഗങ്ങൾ മൃദുലമാണ്. ജീവിതകാലയളവിന്റെ ആദ്യവർഷത്തിൽ തന്നെ പ്രജനനപക്വതയാർജ്ജിക്കുന്ന ഇൗ മത്സ്യം ശരാശരി 13 സെ.മീ. വലുപ്പമെത്തുമ്പോൾ ആദ്യപ്രജനനം നടത്തുന്നു. ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ 12,000 മുതൽ ഒരു ലക്ഷം മുട്ടകൾ വരെ ഉത്പാദിപ്പിക്കാൻ ഇൗ മത്സ്യത്തിനാകും. മുട്ടകൾ ജലസസ്യങ്ങൾക്കിടയിൽ ഒട്ടിപ്പിടിക്കുകയും അതിനകത്ത് കുഞ്ഞുങ്ങൾ വികാസം പ്രാപിക്കുകയും ബീജസംയോജനത്തിന് ശേഷം ഏകദേശം 18 മുതൽ 24 മണിക്കൂറിനകം മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരികയും ചെയ്യുന്നു. ശൈശവദശയിലെ മത്സ്യങ്ങൾ ഉപരിതലത്തിൽ നിന്നും പ്ലവകങ്ങളെ ആഹരിച്ചാണ് വളരുന്നത്.

പ്രകൃതിയിൽ പരമാവധി 31 സെന്റീമീറ്റർ വലുപ്പമെത്തുന്ന കുറുവപരൽ മത്സ്യത്തെ പമ്പാനദിയിൽ നിന്നു മാത്രം ശരാശരി 40 ടണ്ണോളം പ്രതിവർഷം പിടിച്ചെടുക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഭക്ഷ്യാവശ്യത്തിനായുള്ള അമിതചൂഷണം, ആവാസവ്യവസ്ഥയിലെ വിവിധതരം മലിനീകരണഭീഷണികൾ, അനിയന്ത്രിതതോതിലുള്ള വിദേശമത്സ്യങ്ങളുടെ കടന്നുകയറ്റം, സ്വാഭാവിക പ്രജനനകേന്ദ്രങ്ങളുടെ നശീകരണം, നീർത്തടങ്ങളുടെ ഗണ്യമായ തോതിലുള്ള നികത്തൽ, വിവിധ മത്സ്യരോഗങ്ങൾ, മഴക്കാലത്തെ വിവിധ കെണികളുപയോഗിച്ചുള്ള പൊരുന്നുമത്സ്യങ്ങളുടെ ഗണ്യമായ പിടിച്ചെടുക്കൽ എന്നിവ ഇവയുടെ വംശസംഖ്യ പ്രകൃതിയിൽ സാരമായി കുറയുന്നതിന് കാരണമായിട്ടുണ്ട്. നിലവിലെ വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളിലെ വിതാനത്തിൽ എെ.യു.സി.എൻ. ചുവപ്പുപട്ടികയിൽ “അല്പപരിഗണനാർഹമായവ’ (ഘലമ െേഇീിരലൃി) എന്ന വിഭാഗത്തിലാണിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോർമോൺ കുത്തിവയ്പ് ഉപയോഗിച്ചുള്ള കൃത്രിമ പ്രജനന സാങ്കേതികവിദ്യ ഇൗ മത്സ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

Related Stories

വയനാടന്‍ മുഴി

ഇന്ത്യയില്‍ നിന്നും നാളിതുവരെ വിവരണം ചെയ്യപ്പെട്ടിട്ടുള്ള 850-ഓളം വരുന്ന ശുദ്ധജല മത്സ്യയിനങ്ങളില്‍ 30 ശതമാനത്തിലധികം കൂമി/മുഴി വര്‍ഗ്ഗത്തില്‍െപ്പട്ടവയാണ്.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • കടുവ
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • പാഠം ഒന്ന്; പച്ച
  • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
  • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
  • ഹിമശൈല സൈകതഭൂമിയിൽ…
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • ഗരുഡശലഭം
  • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
© 2021 Copyright Koodu Nature Magazine