വളരെ അപൂർവ്വമായി മാത്രം ഇലകൾ കൊഴിയുന്ന ഒരു നിത്യഹരിതവൃക്ഷമായ കരിങ്ങോട്ട വീട്ടുപറമ്പുകളിലും തീരദേശങ്ങളിലും ഇടനാട്ടിലെ പാതയോരങ്ങളിലും വച്ചുപിടിപ്പിക്കാൻ അനുയോജ്യമാണ്. ഒരു ഇല കൊഴിയണമെങ്കില് തന്നെ ഏതാണ്ട് ഒരു വർഷത്തോളം കാലമെടുക്കും.
നമ്മുടെ അരണ വിഭാഗത്തിൽ ഏറെ ഭംഗിയുള്ള ഇനങ്ങളാണ് കാട്ടരണകൾ. ഇന്ത്യയിൽ അഞ്ച് സ്പീഷീസുകളുണ്ടെങ്കിലും നമ്മുടെ പശ്ചിമഘട്ടത്തിൽ കാണുന്ന ഏക ഇനമാണ് കാട്ടരണകൾ.
ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശിപിടിക്കുന്നത്.
വിനാശകാരിയായ ഒരണക്കെട്ടിനെതിരായ സമരമാണ് അതിരപ്പിള്ളിയിലേത്. അതിനപ്പുറം ഭാവിതലമുറകൾക്കായി ഒഴുകുന്ന പുഴകൾക്കുവേണ്ടിയുളള നിർമ്മാണാത്മകപ്രവർത്തനം കൂടിയാണിത്.
അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍ ഇത്രമാത്രം; 'കേരളത്തിന്റെ പീകിംഗ് വൈദ്യുതി ആവശ്യങ്ങള്‍' നിറവേറ്റാന്‍ അതിരപ്പിള്ളി പദ്ധതി അത്യന്താപേക്ഷിതമാണ്.
പശ്ചിമഘട്ടത്തിലെ ഒരു തനതു (Endemic) ചിത്രശലഭമാണ് ട്രാവൻകൂർ ഇൗവനിംഗ് ബ്രൗൺ അഥവാ ഇൗറ്റശലഭം. കേരളത്തിൽ കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ വച്ച്, ശലഭശാസ്ത്രജ്ഞരിൽ കൗതുകം ജനിപ്പിക്കുന്ന ഒന്നാണ് ട്രാവൻകൂർ ഇൗവനിംഗ് ബ്രൗൺ. കാരണം ട്രാവൻകൂർ ഇൗവനിംഗ് ബ്രൗൺ ഉൾപ്പെടുന്ന ജനുസ്സിൽ നിന്നും ഇൗ ഒരേ ഒരു ശലഭം മാത്രമേ ഭൂമിയിലുള്ളൂ.
ഇന്ത്യയിൽ കാണപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം ഇനം ചിത്രശലഭങ്ങളിൽ, വലിപ്പത്തിൽ ഒന്നാമനാണ് ഗരുഡശലഭം (Southern Bird Wing). പേര് സൂചിപ്പിക്കുംപോലെ തന്നെ പക്ഷികളുടെ ചിറകടിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വലിയ ചിറകുകളുമായി പറന്നു നടക്കുന്നവയാണ് ഗരുഡശലഭങ്ങൾ. തെക്കേ ഇന്ത്യയിലെ ഒരു തദ്ദേശീയ (Endemic) ശലഭം കൂടിയാണിത്.
Koodu Magazine
Nanma Maram