ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
പശ്ചിമഘട്ട രക്ഷായാത്രയുടെ ഉത്തരമേഖലാ യാത്ര, മഹാരാഷ്ട്രയിലെ നവാപ്പൂരിൽ വെച്ച്, 1987 നവംബർ ഒന്നിന്, ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ എന്ന് അനുപം മിശ്ര വിശേഷിപ്പിക്കുന്ന ചണ്ഡിപ്രസാദ് ഭട്ട് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. എഴുപത്തൊമ്പതുകാരനായ അദ്ദേഹം ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ ആരംഭത്തെക്കുറിച്ച് ഇൗ അഭിമുഖത്തിൽ സംസാരിക്കുന്നു.