തുടർക്കഥയാകുന്ന നമ്മുടെ നിസ്സംഗത
കടന്നു പോയ വർഷം നമ്മുടെ പാരിസ്ഥിതികമേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെ ഒരു കണക്കെടുപ്പ് എന്നത് ഒരു പതിവ് ചടങ്ങു മാത്രമായി തീരുന്നുവോ എന്ന സംശയത്തോടെയാണ് ഇതെഴുതുവാൻ തുടങ്ങുന്നത്. ആഗോളതലത്തിൽ പാരിസ്ഥിതികരംഗത്ത് ചില ശുഭസൂചനകൾ നൽകിക്കൊണ്ടാണ് 2016 കടന്നു പോയത്. പാരീസിൽ കാലാവസ്ഥാമാറ്റം സംബന്ധിച്ചു ചേർന്ന സമ്മേളനം ചില ധാരണകളിൽ എത്തി എന്നതായിരുന്നു ആ സൂചന.