• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
തുമ്പികൾ
June 2020

Home » Columns » പച്ചക്കണ്ണൻ ചേരാച്ചിറകൻ

പച്ചക്കണ്ണൻ ചേരാച്ചിറകൻ

വിനയൻ നായർ
പച്ചക്കണ്ണൻ ചേരാച്ചിറകൻ – ഇണചേരൽ | Vinayan Nair

കേരളത്തിൽ വളരെ അപൂർവ്വമായതും പുല്ലുകൾക്കിടയിൽ തൂങ്ങിക്കിടന്നു വിശ്രമിക്കുന്നതുമായ പച്ചക്കണ്ണുള്ള നീണ്ടുമെലിഞ്ഞ ഒരു സൂചിത്തുമ്പിയാണിത്. ചേരാച്ചിറകന്മാരുടെ (Lestidae) കുടുംബത്തിൽപെട്ട  ഇതിന്റെ  പേര് (Emerald eyed Spread wing) (Platylestes platystylus) എന്നാണ്. 1933 ൽ പശ്ചിമ ബംഗാളിൽ ബ്രിട്ടീഷ് എന്റമോളജിസ്റ്റായ ഫ്രേസർ ആണ് ഈ തുമ്പിയെ ആദ്യമായി കണ്ടെത്തിയത്. അതിനു ശേഷം നിരവധി വർഷങ്ങളായി ശാസ്ത്ര ലോകത്തിന് ഈ തുമ്പിയുടെ സാന്നിധ്യമോ ചിത്രങ്ങളോ ലഭിച്ചിരുന്നില്ല . തായ്‌ലാൻഡ് , മ്യാൻമർ , വിയറ്റ്നാം , ലാഗോസ് എന്നീ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. 2017-18 കാലഘട്ടത്തിൽ തൃശൂരിലെ തുമ്പൂർ എന്ന ഗ്രാമത്തിൽ നിന്നും റൈസൻ തുമ്പൂർ എന്ന പ്രകൃതി നിരീക്ഷകനാണ് ആദ്യമായി ഈ തുമ്പിയുടെ ചിത്രങ്ങൾ പകർത്തിയത്.

2018 മെയ് മാസം അവസാനത്തിലും ജൂൺ മാസത്തിലും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് വരഡൂർ ഗ്രാമത്തിൽ തുമ്പി നിരീക്ഷിക്കുന്നതിനിടെ പുല്ലുകൾക്കിടയിൽ ഇണചേരുന്ന സാധാരണമല്ലാത്ത ചേരാച്ചിറകൻ തുമ്പികളെ കാണുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് ആൺ പെൺ  തുമ്പികളുടെ പ്രത്യേകം ചിത്രങ്ങൾ കിട്ടി. തുടർന്ന് സുഹൃത്തായ ജീവൻ ജോസ് പച്ചക്കണ്ണൻ ചേരാച്ചിറകനെ തിരിച്ചറിയുകയും പ്രശസ്ത തുമ്പി നിരീക്ഷകനായ തായ്‌ലാന്റുകാരനായ നൊപ്പാഡോൺ മാക്ബൻ  സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് 2019  ജൂണിലും ആഗസ്റ്റിലും ഇതിനെ വരഡൂരിൽ നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത കാലത്തായി (2018 -19) തൃശ്ശൂരിൽ നിന്നും മിനി ആന്റോ , കോൾ  നിലങ്ങളിൽ നിന്നും ( തൃശൂർ) രവീന്ദ്രൻ കെ സി , രഞ്ജിത്ത് ആർ  വി , കണ്ണപുരത്തു നിന്നും (കണ്ണൂർ )  വി സി ബാലകൃഷ്ണൻ , മാടായിപ്പാറയിൽ നിന്നും (കണ്ണൂർ)  വിനയൻ നായർ തുടങ്ങിയവർ  ഈ തുമ്പിയെ നിരീക്ഷിച്ചിട്ടുണ്ട് . കൂടാതെ 2019 ഏപ്രിൽ മാസത്തിൽ പശ്ചിമ ബംഗാളിൽ മാത്രമാണ് ഇവയെ നിരീക്ഷി ച്ചിട്ടുള്ളത്. കേരളത്തിൽ മെയ് മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലത്താണ് ഇവയെ കാണാൻ പറ്റുന്നത്.

പച്ചക്കണ്ണൻ ചേരാച്ചിറകൻ-ആൺതുമ്പി | Vinayan Nair

പ്രായപൂർത്തിയായ ആൺ തുമ്പികൾക്ക് പച്ചനിറമുള്ള കണ്ണുകളാണ്.  ഇളം പച്ചകലർന്ന ബ്രൗൺ നിറമുള്ള  ഉരസിൽ കറുത്ത പുള്ളികൾ കാണാം. സുതാര്യമായ ചിറകുകളിലെ  കറുത്തപൊട്ടിന് ഇരു ഭാഗത്തുമായി  നേർത്ത വെളുത്ത വര കാണാം. തവിട്ടു നിറമുള്ള ഉദരത്തിലെ  ഓരോ ഖണ്ഡത്തിന്റെ അവസാനത്തിലും കറുത്ത വളയങ്ങൾ കാണാം കൂടാതെ അവസാനത്തെ ഖണ്ഡങ്ങൾക്കു കറുപ്പ് നിറമാണ് . പെൺ തുമ്പികൾ ആൺ തുമ്പികളെ പോലെയാണ്.  എന്നാൽ കുറുവാലുകളുടെ ആകൃതിയിലാണ് വ്യത്യാസം. ആൺ പെൺ തുമ്പികൾക്ക് പ്രായത്തിനനുസരിച്ചു നിറഭേദങ്ങൾ കാണാം.

പച്ചക്കണ്ണൻ ചേരാച്ചിറകൻ-പെൺതുമ്പി | Vinayan Nair

Tags: തുമ്പികൾ, പച്ചക്കണ്ണൻ ചേരാച്ചിറകൻ

Related Stories

സ്വാമിത്തുമ്പി

ശബരിമലയ്ക്ക് പോകാനൊരുങ്ങി കറുപ്പ് ധരിച്ച് നിൽക്കുന്ന സ്വാമിമാരെ അനുസ്മരിപ്പിക്കുന്ന ഇവനാണ് സ്വാമിത്തുമ്പി.

സിന്ധുദുർഗ് ചതുപ്പൻ

പശ്ചിമഘട്ടത്തിലെ തനത് (endemic) സൂചിത്തുമ്പികളിൽ ഒന്നാണ് സിന്ധുദുർഗ് ചതുപ്പൻ. കേരളത്തിൽ ജൂലൈ അവസാനം മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവയെ കാണുന്നത്.

പച്ച ചേരാച്ചിറകൻ

ആൺതുമ്പികളുടെ കണ്ണുകൾക്ക് ഇന്ദ്രനീലവർണ്ണമാണ്. ഉരസിന്റെ(thorax) മുകളിലായി മരതകപ്പച്ച നിറത്തിൽ ചൂണ്ടക്കൊളുത്തിന്റെ ആകൃതിയിലുള്ള ഇടുങ്ങിയ വരകൾ കാണാം. വെയിലേറ്റു നിൽക്കുന്ന പച്ച ചേരാച്ചിറകൻ തുമ്പിയുടെ സൗന്ദര്യം ഏതൊരു പ്രകൃതി നിരീക്ഷകനേയും മോഹിപ്പിക്കും.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine