• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ശലഭചിത്രങ്ങൾ
May 2017

Home » Columns » ശലഭചിത്രങ്ങൾ » വനദേവത

വനദേവത

ബൈജു പാലുവള്ളി

 

Malabar Tree Nymph by Baiju Paluvally

സഹ്യപർവ്വത നിരകളിലെ കാടുകളിൽമാത്രം കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വനദേവത (Malabar Tree Nymph ,Idea malabarica). ഇന്ത്യയിൽ കാണുന്ന വലിപ്പമേറിയ ശലഭങ്ങളിലൊന്നാണിത്. പേരുപോലെതന്നെ ഇൗ ചിത്രശലഭം കാട്ടിലെ ഒരു ദേവത തന്നെയാണെന്നു പറയാം. പേപ്പർകഷണംപോലെ വായുവിൽ ഒഴുകി പറന്നു നടക്കുന്ന ഇൗ കാനനസുന്ദരി ഇൗർപ്പമുള്ള നിത്യഹരിത വനങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. വർഷത്തിൽ എല്ലാ സമയത്തും ഇവയെ കാണാമെങ്കിലും മൺസൂൺ കാലത്തും മഴ കഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഇവയെ കൂടുതലായി കാണാൻസാധിക്കുന്നത്. നല്ലപോലെ പ്രകാശം പതിക്കാത്ത നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലും വൃക്ഷങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയുംഇടയിലൂടെ ഒറ്റയ്ക്കും ജോടിയായും ചെറുകൂട്ടങ്ങളായും മന്ദം മന്ദം ഒഴുകിപ്പറന്നു നടക്കുന്ന വനദേവതകൾ ശലഭനിരീക്ഷകരുടെ കണ്ണിനും മനസ്സിനുംകുളിർമ്മയേകുന്നു. ഇവയുടെ ചിറകളവ് 120-160 മി.മീ. ആണ്.
വനദേവതയുടെ ചിറകുകൾക്ക് ചാരനിറം കലർന്ന വെള്ളനിറമാണ്. അതിൽ കറുത്ത നിറത്തിൽ ധാരാളം ഞരമ്പുകളും പൊട്ടുകളും കാണാം.ചിറകുകളുടെ ഇരുഭാഗവും ഒരേ നിറമാണ്. ആൺ-പെൺ ശലഭങ്ങൾക്ക് നിറവ്യത്യാസമില്ല. അരിപ്പൂച്ചെടി, കാട്ടുമുല്ല, ചിരവനാക്കി, കമ്യൂണിസ്റ്റ് പച്ചഎന്നീ ചെടികളിൽ ഇവ തേൻ നുകരാനെത്തുന്നു. പൂത്തു നിൽക്കുന്ന വളരെ പൊക്കമുള്ള വൃക്ഷങ്ങളിലും ഇവ തേൻ നുകരാനെത്തുന്നു. ഇളം മഞ്ഞയുംവെള്ളയും നിറത്തിലുള്ള പൂക്കളിൽനിന്ന് തേൻ നുകരുന്നതാണ് കൂടുതലായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.

വനദേവതയുടെ മുട്ടക്ക് വെള്ള നിറമാണ്. മുകളറ്റം അൽപം പരന്ന് നെൽമണിയുടെ ആകൃതിയാണുള്ളത്. മുട്ട വിരിഞ്ഞ് പുറത്തുവരുന്നലാർവക്ക് മഞ്ഞ കലർന്ന വെള്ള നിറമാണ്. ഇലയുടെ നടുക്ക് വൃത്താകൃതിയിലുള്ള ഒരു ദ്വാരമുണ്ടാക്കി ഇല ഭക്ഷിച്ചു തുടങ്ങുന്നു. ഒരു ദിവസംകഴിയുമ്പോൾ ശരീരത്തിനു കുറുകെ ഇളം തവിട്ടു നിറത്തിലുള്ള വരകൾ ദൃശ്യമാകുന്നു. ദിവസങ്ങൾ കഴിയുന്തോറും ഇൗ വരകൾ കൂടുതൽ കറുത്തുവരുന്നു. ശലഭപ്പുഴുവിന് നാലു ജോടി കൊമ്പുകളുണ്ടായിരിക്കും. പൂർണവളർച്ചയെത്തിയ ലാർവയുടെ ശരീരത്തിന്റെ ഇരുവശങ്ങളിലും ഒാരോഖണ്ഡത്തിലും ഒാരോ ജോടി ചുവന്ന പൊട്ടുകൾ കാണാം. ഇൗ പൊട്ടുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉള്ളതായി നിരീക്ഷിച്ചിട്ടുണ്ട്. തല കറുപ്പുനിറമായിരിക്കും.

പ്യൂപ്പക്ക് കടും മഞ്ഞനിറമാണ്. അതിന്റെ ഇരുവശങ്ങളിലും സ്വർണ നിറത്തിലുള്ള തിളങ്ങുന്ന വലിയ അടയാളങ്ങൾ കാണാം. കൂടാതെ കറുത്തനിറത്തിലുള്ള വരകളും പൊട്ടുകളും കാണാം. പ്യൂപ്പ കണ്ണിമാങ്ങ തൂങ്ങിക്കിടക്കുന്നതുപോലെ ഇലയുടെ അടിയിലോ തണ്ടിലോ തൂങ്ങിക്കിടക്കുന്നു. കേരളത്തിലെ കാടുകളിൽ നല്ല ഇൗർപ്പമുള്ള മണ്ണിൽ വളരുന്ന പെനലിവള്ളി (Parsonia spiralis) ആണ് വനദേവതയുടെ പ്രധാനലാർവാഭക്ഷണ സസ്യം. മാലതീലത (Aganosma cymosa) വനദേവതയുടെ മറ്റൊരു ലാർവാ ആഹാരസസ്യമാണ്.

Related Stories

സുവര്‍ണ്ണശലഭം

തികച്ചും വനവാസിയാണ് സുവർണ്ണശലഭം. 2500 മീറ്ററിന് താഴെയുള്ള ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണുന്നു.

നാട്ടുമയൂരി

കേരളത്തിലെ താഴ്ന്ന വിതാനങ്ങളിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന ചിത്രശലഭമാണ് നാട്ടുമയൂരി (Common Banded Peacock -Papilio crino ).

പൂങ്കണ്ണി

ഇലപൊഴിയും കാടുകളിലും മുളങ്കാടുകളിലും കണ്ടുവരുന്ന ഒരു സാധാരണ ശലഭമാണ് പൂങ്കണ്ണി (Gladeye Bushbrown, Mycalesis patnia). ഇവയുടെ ചിറകളവ് 40-45 മില്ലീമീറ്ററാണ്. മുന്‍പിന്‍ ചിറകുകളുടെ ഉപരിഭാഗം തവിട്ടുനിറമാണ്. മുന്‍ചിറകിന്‍റെ അടിഭാഗത്ത് ചിറകരികിലായി ഒരു വലിയ വെളുത്ത പൊട്ടുകാണാം.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine