• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ഉഭയജീവികൾ
May 2017

Home » Columns » ഉഭയജീവികൾ » ചെങ്കാലൻ പിലിഗിരിയൻ

ചെങ്കാലൻ പിലിഗിരിയൻ

സന്ദീപ് ദാസ്
ചെങ്കാലൻ പിലിഗിരിയൻ തവള
(Micrixalus phyllophillus) by Sandeep Das

ആദ്യ ലക്കങ്ങളിൽ നാം പശ്ചിമഘട്ടത്തിലെ വനങ്ങളിലെ അരുവികളിൽ ജീവിക്കുന്ന  പിലിഗിരിയൻ തവളകളെ പരിചയപ്പെട്ടിരുന്നു. ഇണകളെആകർഷിക്കാനും തന്റെ അധീനപ്രദേശം (ലേൃൃശീേൃ്യ) സംരക്ഷിക്കാനും മറ്റു ആൺ തവളകളെ അകറ്റാനും പിൻകാലുകൾ വീശുന്ന (എീീേഎഹമഴഴശിഴ) സ്വഭാവമുള്ള മിക്രിക്സാലസ് (ങശരൃശഃമഹൗ)െ എന്ന ജനുസിലെ ഇവയെ ഡാൻസിംഗ് തവളകൾ എന്നും വിളിക്കാറുണ്ട്. നാളിതുവരെമിക്രിക്സാലിടെ കുടുംബത്തിൽ മിക്രിക്സാലസ് ജനുസ്സിൽ ഇരുപത്തിനാലിനം തവളകളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതിൽ കുറച്ചു തവളകൾക്കുമാത്രമാണ് പിൻകാലുകൾ വീശുന്ന സവിശേഷത ഉള്ളത്. ഒഴുക്കുള്ള അരുവികളിൽ ശബ്ദംകൊണ്ട് മാത്രമുള്ള ആശയവിനിമയം പ്രായോഗികമല്ലഎന്നതുകൊണ്ടു തന്നെയായിരിക്കും ദൃശ്യമായ പിൻകാലുകൾ വീശുന്ന രീതി അവരിൽ പരിണമിച്ചതും. അതുപോലെതന്നെ വളരെ പ്രത്യേകതയുള്ളവാൽമാക്രികളും ഇൗ ജനുസ്സിലെ തവളകൾക്കുണ്ട്. ഇണചേർന്നതിനു ശേഷം രണ്ടു തവളകളും ഒരുമിച്ചു വെള്ളത്തിനടിയിൽ പോകുകയുംപിൻകാലുകൾ ഇളക്കി പെൺതവള മണലിൽ ഉണ്ടാക്കുന്ന കുഴികളിൽ മുട്ട നിക്ഷേപിക്കുകയും അതിനുശേഷം ആ കുഴികൾ മൂടുകയും ചെയ്യുന്നു. മുട്ടവിരിഞ്ഞു വരുന്ന നീളമുള്ള മത്സ്യത്തെപോലുള്ള വാൽമാക്രികൾ കൈകാലുകൾ വളർന്നു തവളകളാകും വരെ മണലിലും പാറയുടെ അടിയിലും  ജീവിക്കുന്നു.

പിലിഗിരിയൻ തവളകളിൽ ശരീരത്തിൽ നിറമുള്ള തവളകൾ കുറവാണെങ്കിലും ങശരൃശഃമഹൗ െുവ്യഹഹീുവശഹഹൗ െഎന്ന ചെങ്കാലൻപിലിഗിരിയനു വയറും പിൻകാലുകളും കൂടിച്ചേരുന്ന ഭാഗത്തും തുടയും കണങ്കാലും ചേരുന്ന ഭാഗത്തും നല്ല ചുവന്ന നിറമാണ്. ഇൗ ഒരടയാളംമൂലം മറ്റുപിലിഗിരിയ•ാരിൽ നിന്ന് ഇവയെ എളുപ്പം തിരിച്ചറിയാൻ സാധിക്കും. ഇളം തവിട്ടു മുതൽ കടും തവിട്ടു നിറമുള്ള ശരീരത്തിന്റെ മുകൾ ഭാഗത്ത്കാലുകളിൽ ചെറിയ തവിട്ടു നിറമുള്ള പട്ടകൾ ഉണ്ട്. മൂക്കിനറ്റത്തും അടിയിൽ നിന്നും തുടങ്ങി കണ്ണുകൾക്കടിയിലും ചെവി സ്ഥിതിചെയ്യുന്ന ഭാഗംമുതൽ മുൻകാലുകൾ വരെ ശരീരത്തിന് മുകൾവശത്തു നിന്നു വ്യത്യസ്തമായി കടും തവിട്ടു നിറമാണ്. ശരീരത്തിനടിവശം ക്രീം അല്ലെങ്കിൽ ഇളം മഞ്ഞകലർന്ന വെള്ള നിറത്തിൽ ചാര നിറത്തിലും മഞ്ഞ നിറത്തിലും ഉള്ള പാടുകൾ ഉണ്ട്. ശരീരത്തിനിരുവശങ്ങളും സാധാരണ മുകൾ വശത്തെനിറമാണെങ്കിലും ചില തവളകളിൽ കടും തവിട്ടു നിറവും കാണാം. വശങ്ങളിലെ തവിട്ടു നിറം അടിവശത്തെ നിറവുമായി ചേരുന്ന ഭാഗത്തുംശരീരത്തിനടിവശത്തെപോലെ ചാരനിറമുള്ള പാടുകൾ ഉണ്ട്. ശരീരത്തിന് മുകളിൽ കണ്ണിനു പുറകിൽ നിന്ന് തുടങ്ങി അര വരെ വരമ്പുപോലെഗ്രന്ഥികൾ പോലുള്ള അടയാളവും അതിനിടയിലും വശങ്ങളിലും ചെറിയ അടയാളങ്ങളും ഉണ്ട്. കൈകാലുകളിലെ വിരലുകളുടെ അഗ്ര ഭാഗങ്ങൾപരന്നതും ഡിസ്ക് പോലുള്ളതുമാകുന്നു. പിൻകാലുകളിൽ ചെറിയ രീതിയിലുള്ള അംഗുലചർമ്മം (ംലയയശിഴ) അരുവികളിലെ ജീവിതത്തിനുസഹായകരമാകുന്നു. ചെങ്കാലൻ പിലിഗിരിയനിലും പിൻകാലുകൾ വീശുന്നതു (എീീ േഎഹമഴഴശിഴ) കാണാം. പശ്ചിമഘട്ടത്തിൽ നീലഗിരിമലനിരകളിൽ മാത്രം ഇതുവരെ കണ്ടെത്തിയിട്ടുള്ള ഇവയെ ആയിരത്തി മുന്നൂറു മുതൽ രണ്ടായിരം അടി വരെ ഉയരമുള്ള മേഖലകളിൽനിന്നുംരേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇവയെ സൈലന്റ് വാലി ദേശീയോധ്യനത്തിലെ ഉയർന്ന പ്രദേശങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. എെ.യു.സി.എൻ. ചുവപ്പ് പട്ടികയിൽ വൾനെറബിൾ എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ള ഇവ വളരെ കുറച്ചു പ്രദേശത്ത് മാത്രം കണ്ടു വരുന്നു എന്നത്കൊണ്ടു തന്നെ സംരക്ഷണ പ്രാധാന്യം അർഹിക്കുന്നു.

Related Stories

ചോല മരത്തവള

മരത്തവള കുടുംബത്തിൽ ലോകത്തിൽ പശ്ചിമഘട്ടത്തിൽ  മാത്രം കാണുന്ന ഒരു ജനുസ്സാണ് ഗാട്ടിക്ക്സാലസ് (Ghatixalus). നാളിതു വരെ മൂന്നു സ്പീഷീസുകൾ ആണ് ഈ ജനുസ്സിൽ കണ്ടെത്തിയിട്ടുള്ളത്.

പാതാളത്തവള

ഒരു പക്ഷേ, ലോകത്തിലെ ഉഭയജീവി ഭൂപടത്തില്‍ ഇന്ത്യക്ക് വലിയ പ്രാധാന്യം നേടിത്തന്ന ഉഭയജീവി എന്ന നിലയ്ക്ക് അവയുടെ പ്രജനന സമയവും പ്രാധാന്യവും കണക്കിലെടുത്ത് ഒരിക്കല്‍കൂടി പാതാളത്തവളയെകുറിച്ച് എഴുതുന്നു.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine