ഗരുഡശലഭം
ഇന്ത്യയിൽ കാണപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം ഇനം ചിത്രശലഭങ്ങളിൽ, വലിപ്പത്തിൽ ഒന്നാമനാണ് ഗരുഡശലഭം (Southern Bird Wing). പേര് സൂചിപ്പിക്കുംപോലെ തന്നെ പക്ഷികളുടെ ചിറകടിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വലിയ ചിറകുകളുമായി പറന്നു നടക്കുന്നവയാണ് ഗരുഡശലഭങ്ങൾ. തെക്കേ ഇന്ത്യയിലെ ഒരു തദ്ദേശീയ (Endemic) ശലഭം കൂടിയാണിത്.