• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
News
July 2017

Home » ഇന്ദുചൂഡൻ അനുസ്മരണം

ഇന്ദുചൂഡൻ അനുസ്മരണം

കേരളത്തിന്റെ കിളിയച്ഛൻ കെ.കെ. നീലകണ്ഠന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കൂട് മാസിക പ്രസിദ്ധീകരിക്കുന്ന ഇന്ദുചൂഡൻ അനുസ്മരണപ്പതിപ്പിന്റെ പ്രകാശനവും പക്ഷിനിരീക്ഷകരുടെ ഒത്തുചേരലും പക്ഷിനിരീക്ഷണക്യാമ്പും 2017 ജൂലൈ 08-09 തീയതികളിൽ പീച്ചി വന്യജീവി സങ്കേതത്തിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു. ജൂലൈ 8-ന്‌ വൈകീട്ട് നാലുമണിക്ക് ശീതളിലേക്കൊരു പക്ഷിനിരീക്ഷണയാത്രയോടെയാണ്‌ പരിപാടി തുടങ്ങിയത്. ശേഷം വൈകീട്ട് ദിലീപ് അന്തിക്കാട് പക്ഷിനിരീക്ഷണവും ഫോട്ടോഗ്രാഫിയും എന്ന വിഷയത്തിൽ ഒരു ക്ലാസ് നയിച്ചു. തുടർന്ന് പക്ഷികളുടെ ശബ്ദങ്ങളുമായി ബന്ധപ്പെട്ട് ഷാജഹാൻ ഹ്രസ്വമായൊരു പ്രഭാഷണം നടത്തി. പക്ഷിനിരീക്ഷരുടെ ബൈബിൾ ആയ ‘കേരളത്തിലെ പക്ഷികൾ’ എന്ന കെ.കെ. നീലകണ്ഠന്റെ പുസ്തകത്തിന്റെ അഞ്ചാം പതിപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ പക്ഷിനിരീക്ഷണത്തിന്റെ പ്രത്യേകതകളെക്കുറിച്ചും സി.എ. അബ്ദുൾബഷീർ സംസാരിച്ചു. സുരേഷ് ഇളമൺ, വി.ബാലചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിച്ച ‘പക്ഷികളും ഒരു മനുഷ്യനും’ എന്ന ഡോക്യുമെന്ററിയും, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു തയ്യാറാക്കിയ ‘വിസ്പേഴ്സ് ഓഫ് സൈലൻസ്’, ഷാജഹാൻ തയ്യാറാക്കിയ ‘സ്കൈലാർക്ക്’ എന്നീ ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു.

പിറ്റേന്ന് പക്ഷിനിരീക്ഷണയാത്രയോടെ തുടർന്ന ക്യാമ്പിൽ ഡോ. പി.ഒ. നമീർ പക്ഷിനിരീക്ഷണത്തിലെ പുതുയുഗ സാങ്കേതികതകളും ഇ-ബേർഡ് എന്ന മധ്യമവും ക്യാമ്പങ്ങൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കൂട് മാസികയുടേ അൻപതാം ലക്കമായ ഇന്ദുചൂഡൻ അനുസ്മരണപ്പതിപ്പിന്റെ പ്രകാശനം പീച്ചി വൈൽഡ്ലൈഫ് ഡിവിഷന്റെ വാർഡൻ ശ്രീ. സണ്ണി നിർവ്വഹിച്ചു. ആദ്യപ്രതി ഏറ്റുവാങ്ങിയത് അസി. വൈൽഡ്ലൈഫ് വാർഡനായ ശ്രീ. അജയഘോഷ് ആയിരുന്നു. കൂട് മാസികയുടെ ഉപദേശക സമിതിയംഗമായ ഡോ. പി.എസ്. ഈസ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine