സഹ്യാദ്രിയുടെ പ്രഥമ പരിസ്ഥിതി സേവാ പുരസ്കാരം ഇന്ത്യയുടെ മുന്‍ അംബാസഡറായിരുന്ന ഡോ. ടി.പി.ശ്രീനിവാസനില്‍നിന്ന് കൂട് മാസികയുടെ എഡിറ്റര്‍ മുരളീധരന്‍ സ്വീകരിച്ചു.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹ്യാദ്രി നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പരിസ്ഥിതി ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ നടന്നു.
പ്രശസ്ത കവികള്‍ പങ്കെടുത്ത പരിസ്ഥിതി ഗീതാഞ്ജലി ചുനക്കര രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സാഹിത്യ പുരസ്കാരം ഡോ. ഷീജാകുമാരി കൊടുവഴനൂര്‍, സി.എസ്. ധന്യ,ജി. കുര്യാക്കോസ് എന്നിവര്‍ക്ക് ലഭിച്ചു. പരിസ്ഥിതി ചലച്ചിേത്രാത്സവം പ്രമുഖ ഡബ്ബിംഗ്ആ ര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്തും. റഷീദ് പാറയ്ക്കല്‍, ഇന്ദ്രന്‍,റോഷ്നി റോസ്, രാജേഷ് കടമന്‍ചിറ, ജിതിന്‍ രാജ് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചു.ഡോ. ടി.ആര്‍ ജയകുമാരിയും ആര്‍. വിനോദ്കുമാറും ചേര്‍ന്ന്ത യ്യാറാക്കിയ പരിസ്ഥിതി വിഷയത്തിലുള്ള നാലു പുസ്തകങ്ങളുടെ പ്രകാശനം പ്രസിദ്ധ ചരിത്ര സാഹിത്യകാരന്‍ ഡോ.എം.ജി. ശശിഭൂഷണ്‍ നിര്‍വ്വഹിച്ചു.
തണലിന്‍റെ സാരഥി സി. ജയകുമാറിനെയും ഡോക്യുമെന്‍റേറിയനും സഹ്യാദ്രിയുടെ വൈസ്പ്രസിഡന്‍റുമായ കെ. സ്വാമിനാഥനെയും ചടങ്ങില്‍ ആദരിച്ചു.