തൃശ്ശൂര്‍ ജില്ലയില്‍ പാലക്കാട് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന തിരുവില്വാമല ഗ്രാമ പഞ്ചായത്തിലെ മലേശമംഗലത്തുള്ള ഹരിജന്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ നടന്ന ഉല്ലാസക്കൂടാരം എന്ന സമ്മര്‍ ക്യാമ്പിലെ കുട്ടികളും, കുടുംബശ്രീ അംഗങ്ങളും ശേഖരിച്ച ഫലവൃക്ഷ വിത്തുകളും മരസേന കേരളത്തിലെ പലയിടങ്ങളില്‍ നിന്നെത്തിക്കുന്ന അപൂര്‍വ്വ വൃക്ഷക്കുരുക്കളും ചേര്‍ത്ത് മെയ് 29 തിങ്കളാഴ്ച എച്ച്.എല്‍.പി. സ്കൂളില്‍ നട്ടു തുടങ്ങി.
കൂടാതെ തിരുവില്വാമല പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ നാനൂറോളം വീടുകളിലും വിത്തുകള്‍ നടുന്നു. വാര്‍ഡ് മെമ്പര്‍ കുട്ടന്‍, ഉഷ ടീച്ചര്‍, ഗീത ടീച്ചര്‍, സ്കൂളിലെ മറ്റദ്ധ്യാപകര്‍, പി.ടി.എ., കുട്ടികള്‍, മലേശമംഗലത്തെ നാട്ടുകാര്‍ എന്നിവരൊക്കെ ഇതില്‍ പങ്കാളികളാണ്. ഇടവപ്പാതിക്കു മുന്‍പ് പരമാവധി നാടന്‍ ഫലവൃക്ഷ വിത്തുകള്‍ മണ്ണിലെത്തിക്കുക എന്നതാണ് മരസേന കൂട്ടായ്മയുടെ ലക്ഷ്യം.