• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
News
June 2017

Home » ചിറ്റൂര്‍ കോളേജിന് ജൈവവൈവിധ്യ പുരസ്കാരം

ചിറ്റൂര്‍ കോളേജിന് ജൈവവൈവിധ്യ പുരസ്കാരം

Chittoor College Wins Prize
ജൈവ വൈവിധ്യ സംരക്ഷണത്തില്‍ മികവു പുലര്‍ത്തുന്ന കോളേജുകള്‍ക്കുള്ള ഈ വര്‍ഷത്തെ ജൈവ വൈവിധ്യ പുരസ്കാരം ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജ് കരസ്ഥമാക്കി. തിരുവനന്തപുരം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിച്ചു. ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജിനു വേണ്ടി പ്രിന്‍സിപ്പാള്‍ എം.പി. സേതുമാധവന്‍ പുരസ്കാരം ഏറ്റുവാങ്ങി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ കെ.പ്രദീഷ്, സി. ജയന്തി., സെക്രട്ടറിമാരായ കെ. രമ്യ, പി.ജെ. ഷിബിന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സജീവവും ക്രിയാത്മകവുമായി കഴിഞ്ഞ ഒരു വര്‍ഷം കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍ ഏറ്റെടുത്തു നടത്തിയ ജൈവ വൈവിധ്യ, പരിസ്ഥിതി, കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് കോളേജിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത് എന്ന് ജൈവ വൈവിധ്യ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ക്യാമ്പസ്സിനകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ചടട യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഉറവ 2016 എന്ന പേരില്‍ എന്‍.എസ്.എസ്. യൂണിറ്റുകള്‍ സംഘടിപ്പിച്ച പരിസ്ഥിതി മാസാചരണ പരിപാടിയില്‍ അറുന്നൂറോളം മരത്തൈകള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. വഴിയോരങ്ങള്‍, ആശുപത്രികള്‍, ദത്തു ഗ്രാമത്തിലെ വിദ്യാലയങ്ങള്‍ തുടങ്ങി ചിറ്റൂര്‍ മേഖലയില്‍ വിപുലമായി തന്നെ വൃക്ഷങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നു. വരുന്ന പരിസ്ഥിതി ദിനാഘോഷം ഒരു വര്‍ഷത്തേക്കുള്ള പദ്ധതിയുമായി തയ്യാറായിരിക്കുകയാണ് കെ. പ്രദീഷ്, സി. ജയന്തി എന്നീ പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള എന്‍.എസ്. എസ്. സംഘം. പാരമ്പര്യ കൃഷി വിഭവങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്യാമ്പയിനായ ‘പുനര്‍ജീവനം’ പദ്ധതിയുടെ ഭാഗമായി ദത്തുഗ്രാമത്തിലെ 200-ഓളം വീടുകളില്‍ അടുക്കളകൃഷിത്തോട്ടങ്ങള്‍ നിര്‍മിച്ചു പരിപാലിച്ചു പോരുന്നു. പാരമ്പര്യ കൃഷിരീതികളില്‍ സെമിനാറുകളും പഠന ക്ലാസ്സുകളും ദത്തുഗ്രാമങ്ങളില്‍ നടത്തിവരുന്നു. ഇതിന് മുന്നോടിയായി മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് നേടിയ പ്രജിത്തിന്‍റെ ശിക്ഷണത്തിലാണ് എന്‍.എസ്.എസിന്‍റെ ഒരു വിഭാഗം വളണ്ടിയര്‍മാര്‍. കൃഷിപഠനത്തിനായി അവര്‍ രണ്ടേക്കര്‍ തരിശുനിലം കൃഷിനിലമാക്കി മാറ്റിയെടുത്തിട്ടുണ്ട്. ജില്ലതോറും ശുചീകരണ ബോധവല്‍ക്കരണം നടത്തി. ഏറ്റവും ശ്രദ്ധേയമായ കാര്യം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തേങ്കുറിശ്ശി, പാലക്കാട്, തത്തമംഗലം പ്രദേശങ്ങളിലായി അഞ്ച് പൊതുകുളങ്ങള്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ വൃത്തിയാക്കുകയുണ്ടായി. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നാട്ടുകാര്‍ പുതിയതായി ഒരു കുളം വൃത്തിയാക്കുകയും ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകരായ ശ്യാംകുമാര്‍ തേങ്കുറുശ്ശി, ഗുരുവായൂരപ്പന്‍ എസ്. എന്നിവര്‍ പിന്തുണ നല്‍കുകയുണ്ടായി. പ്രകൃതിയിലേക്ക് മടങ്ങാം എന്ന ശക്തമായ ആശയം അതിനെ ആഴത്തില്‍ തന്നെ പിന്തുടരുകയാണ് ഈ സംഘം. പുഴ സംരക്ഷണത്തിനായി പുഴവക്കില്‍ ഇരുന്നൂറോളം മുളത്തൈകള്‍ ഇതിനകം വച്ചുപിടിപ്പിച്ചു കഴിഞ്ഞു. ക്യാമ്പസ്സിന്‍റെ ചുറ്റും പാലക്കാടന്‍ തനിമ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി കരിമ്പന വിത്തുകള്‍ നട്ട് മുളപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • കടുവ
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • പാഠം ഒന്ന്; പച്ച
  • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
  • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • ഹിമശൈല സൈകതഭൂമിയിൽ…
  • ഗരുഡശലഭം
  • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
© 2021 Copyright Koodu Nature Magazine