മൂഴിക്കുളം ശാലയില്‍ ജൂലൈ 9 ഞായര്‍ രാവിലെ 6 മുതല്‍ രണ്ടാമത് പൊതു അടുക്കള നടക്കുന്നു.അതിന്റെ ഭാഗമായി അന്നു 60 അടുക്കളകള്‍ അടച്ചുപൂട്ടും.
വെജിറ്റബിള്‍ പുട്ട്,കടലക്കറി,ചുക്കുകാപ്പി,തവിട് കളയാത്ത അരിയുടെ ചോറ്, താളുപുളിങ്കറി, പപ്പായ, മൊളോഷ്യം, പത്തിലത്തോരന്‍, ഉപ്പുമാങ്ങച്ചമ്മന്തി, ചക്കക്കുരുപ്പായസം, ഉലുവ വെള്ളം, ചക്കര കാപ്പി, തവിടുണ്ട, ദശപുഷ്പ്പ കഞ്ഞി എന്നിവയാണ് പൊതുഅടുക്കളയിലെ കര്‍ക്കിടക വിഭവങ്ങള്‍.
രാവിലെ 11:30 ന് “പറയുന്നത്” തെരുവുനാടകത്തിന്റെ അവതരണം, ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ സംഗീതാവിഷ്ക്കാരം, ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് കൂടിയിരിപ്പ്, കലാപരിപാടികള്‍, 4 മണിക്ക് വഞ്ചിയാത്ര, 6 മണിയ്ക്ക് ദശപുഷ്പ്പ കഞ്ഞി എന്നിവയാണ് പൊതുഅടുക്കളയുടെ വിശേഷങ്ങള്‍.ഫോണ്‍-9495981246
വിശ്വസ്തതയോടെ
പ്രേംകുമാര്‍ ടി.ആര്‍
9495981246