• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
Editorial
June 2017

Home » Editorial » പട്ടയം കൃഷി ചെയ്യുന്ന മൂന്നാര്‍

പട്ടയം കൃഷി ചെയ്യുന്ന മൂന്നാര്‍

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളാണ് മൂന്നാര്‍ ഏലമലക്കാട് മേഖലകള്‍. പാരിസ്ഥിതികമായി ഏറ്റവും സംരക്ഷണപ്രാധാന്യമുള്ള പ്രദേശങ്ങളാണിവ. ഇവയുടെ നാശം കേരളത്തിന്‍റെ കൃഷിയിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റം നിസ്സാരമല്ല. ഇതൊക്കെയാണെങ്കിലും കുടിയേറ്റമായും കയ്യേറ്റമായും അനധികൃത നിര്‍മ്മാണങ്ങളായും മൂന്നാര്‍ ഒളിഞ്ഞും തെളിഞ്ഞും വാര്‍ത്തകളില്‍ വരികയും സമരഭൂമികയാവുകയും ചെയ്യുന്നുണ്ട് പതിറ്റാണ്ടുകളായി.

ആത്യന്തികമായി മൂന്നാറില്‍ വിളയുന്ന കൃഷി രാഷ്ട്രീയമാണ്. രാഷ്ട്രീയ കക്ഷികളുടെ അവിഹിതമായ ഇടപെടലുകള്‍ അവിടെയുള്ളിടത്തോളം കാലം മൂന്നാര്‍ പ്രശ്നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. അഥവാ അതങ്ങനെ പരിഹരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് താല്പര്യമില്ല. വോട്ടുബാങ്കുകള്‍ നിലനിര്‍ത്തുക എന്നത് ഒരു വശത്ത്, യാതൊരു പാരിസ്ഥിതിക കാഴ്ചപ്പാടുമില്ലാതെ കെട്ടിപ്പൊക്കുന്ന വന്‍സൗധങ്ങളുടെ മുതലാളിമാരെ പിന്‍തുണയ്ക്കുക എന്നത് മറു വശത്ത്. ഇതിനെല്ലാമൊപ്പം ഇനിയും ഭാവിയിലുണ്ടായേക്കാവുന്ന കയ്യേറ്റങ്ങള്‍ക്കുവേണ്ടി എല്ലാ പഴുതുകളും തുറന്നിടുകയും വേണം അവര്‍ക്ക്.

തീര്‍ച്ചയായും റവന്യൂ വകുപ്പുതന്നെയാണ് മൂന്നാറിലെയും ഏലമലക്കാടുകളിലെയും ഏറ്റവും വലിയ വില്ലന്‍. പൂഞ്ഞാര്‍ രാജാവ് മണ്‍റോയ്ക്ക് വനമായിട്ടാണ് ഭൂമി നല്‍കിയത്. പക്ഷേ, അവിടെ എന്നും സ്ഥലത്തിന്‍റെ ഉടമ റവന്യൂ വകുപ്പും മരങ്ങളുടെ സംരക്ഷണം വനംവകുപ്പും എന്ന ഇരട്ടത്താപ്പാണ് നടന്നിട്ടുള്ളത്. ആദ്യമൊക്കെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കുടിയേറ്റങ്ങളായിരുന്നെങ്കില്‍ പിന്നീടത് രാഷ്ട്രീയക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന വന്‍ കയ്യേറ്റങ്ങളായി മാറിയിരിക്കുന്നു. രാജവംശത്തിന്‍റെ കാലം മുതലേ കുടികിടന്നവര്‍ക്ക് പാട്ടവും ദശാബ്ദങ്ങള്‍ക്കുശേഷം കയ്യേറിയവര്‍ക്ക് പട്ടയവും എന്ന ദുരന്തവൈപരീത്യമാണ് അവിടെ അരങ്ങേറിയത്. വീടുവെക്കാനും കൃഷിക്കുമായി മാത്രമാണ് മൂന്നാറില്‍ പട്ടയം കൊടുത്തിട്ടുള്ളത്. എന്നിട്ടിപ്പോഴോ?

ഏലമലക്കാടുകള്‍ വനമേ അല്ല, റവന്യൂ ഭൂമിയാണ് എന്ന നിലയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാടുകളും പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഇത് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിന് കടകവിരുദ്ധമാണ്. ഏലമലക്കാടുകളിലെങ്ങനെ റിസോര്‍ട്ട് വന്നു എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാരിനോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ ഉത്തരമില്ല. അഥവാ ഉത്തരം മന:പൂര്‍വ്വം കാണുന്നില്ല. കയ്യേറാനും വന്‍കിട നിര്‍മ്മാണങ്ങള്‍ക്കുമായി ഭൂമി അവിടെ എല്ലാക്കാലത്തും ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് രാഷ്ട്രീയ കക്ഷികള്‍ ചെയ്യുന്നത്. ഭൂമി വനംവകുപ്പിന് വിട്ടുകൊടുത്താല്‍പിന്നെ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും നടക്കില്ല. അതുകൊണ്ടുതന്നെ ഈ പട്ടയപ്രശ്നം പരിഹരിക്കാതെ, കയ്യേറ്റം നിരന്തരം തുടരുന്ന ഒരു പ്രക്രിയയായി മുന്നോട്ടു കൊണ്ടുപോകേണ്ടത് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അപ്രഖ്യാപിത അജണ്ടയാണ്.

വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ഇനി കേരളത്തില്‍ പ്രായോഗികമാവില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളരെ പ്രതീക്ഷയുള്ളതാണ്. വൈദ്യുതി മന്ത്രിയും ചില യോഗങ്ങളില്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ സാദ്ധ്യത കുറവാണ് എന്നഭിപ്രായപ്പെടുകയുണ്ടായി – നല്ലത്. പ്രകൃതിയെ കണ്ടില്ലെന്നു നടിച്ചുള്ള തലതിരിഞ്ഞ വികസനം ഇനി പ്രായോഗികമല്ല എന്ന വ്യക്തമായ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ് ഈ രണ്ടു പരാമര്‍ശങ്ങളും. മറുപുറത്ത് കേന്ദ്ര സര്‍ക്കാര്‍ ജനിതകമാറ്റം വരുത്തിയ കടുകിന്‍റെ കൃഷിക്കും വാണിജ്യപരമായ ഉത്പാദനത്തിനും അനുമതി കൊടുത്തതോടെ ഭക്ഷണത്തിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ രാജ്യം ഏറ്റവും വലിയ ഭീഷണി നേരിടാന്‍ പോകുകയാണ്. പരുത്തിക്കും വഴുതനക്കും മാത്രമാണ് ഇതിനു മുന്‍പ് ഇപ്രകാരം അനുമതി കൊടുത്തിരുന്നത്. അതില്‍ത്തന്നെ വഴുതനക്കു കൊടുത്ത അനുമതി വൈകാതെ പിന്‍വലിക്കുകയും ചെയ്തു. ഒരു ഭക്ഷ്യവസ്തുവെന്ന നിലയില്‍ ജനിതകമാറ്റം വരുത്തിയ കടുകിന്‍റെ വ്യാപനം ഒരു ദേശീയ ദുരന്തമായിരിക്കും. കേരള സര്‍ക്കാര്‍ അതിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കുകയുണ്ടായി.

എഡിറ്റര്‍

Editorial Board

  • Publisher
    V. Muraleedharan
  • Managing Editor
    C.Thajudeen
  • Editor
    Praveen ES
  • Sub Editors
    Sandeep Das
    Varghese Varghese
  • Art Director
    Acko
  • Designer
    Sarath CR
  • Tech team
    Abu Bilal
    Siveesh Kodappully
  • Editorial Board
    E. Kunji Krishnan
    Dr PS Easa
    Dr PO Nameer
    Sathyan Meppayyur
    VC Balakrishnan
    Dr. Jafer Palot
    Praveen J
  • Photo Editorial Desk
    Dileep Anthikkad
    Vishnu Gopal
    Suhaaz Kechery
  • Finance and Circulation
    CA Shanavas Bava
  • Chief Co-ordinator
    Haseeb C Mehaboob

Related Stories

കൂട് തിരിച്ചു വരുമ്പോള്‍…

ഏതാണ്ട് രണ്ടു വർഷത്തെ ഒരിടവേളയ്ക്ക് ശേഷം കൂട് വീണ്ടും നിങ്ങളിലേക്കെത്തുകയാണ്. പുതിയ കാലഘട്ടത്തിന്റെ അവസരങ്ങളെയും...

അവധിക്കാലത്തിമിര്‍പ്പ്…!

കൂട് ഏറെ സന്തോഷത്തോടെയാണ് ഈ ലക്കം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണരംഗത്ത് ഏറ്റവും സജീവമായി...

കുന്നൊഴിയുന്ന കേരളം

വശ്യമനോഹരമാണ് കേരളത്തിന്റെ ഇടനാട്. കിഴക്ക് ഉയർന്ന പശ്ചിമഘട്ട മലനിരകൾ, പടിഞ്ഞാറ് അറബിക്കടലും പരന്ന തീരദേശവും....

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine